Movies

ഇതാരാ അജിതോ ചുള്ളൻ ചെക്കനോ? സാൾട്ട് ആൻഡ് പെപ്പർ ലുക്ക് മാറ്റിപ്പിടിച്ച് നടൻ

സിനിമയിൽനിന്നും ഇടവേളയെടുത്തശേഷം മടങ്ങിവന്ന തമിഴ് സൂപ്പർ താരം അജിത്തിനെ സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് ആരാധകർക്ക് കാണാനായത്. മടങ്ങി വരവിൽ അജിത് അഭിനയിച്ച വലിമൈ, വിസ്വാസം, തുനിവ് അടക്കം എല്ലാ ചിത്രങ്ങളിലും താരത്തിന്റെ ലുക്കിൽ മാറ്റം ഉണ്ടായിരുന്നില്ല. എന്നാൽ, ലുക്കിൽ മാറ്റം വരുത്തി ആരാധകരെ ഞെട്ടിക്കാൻ ഒരുങ്ങുകയാണ് അജിത്.

https://x.com/Adhikravi/status/1867991130480210204

അജിത് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ഗുഡ് ബാഡ് അഗ്ലി’ എന്ന സിനിമയിൽ പുതിയ ലുക്കിലാണ് നടൻ എത്തുന്നത്. ആദിക് രവിചന്ദ്രൻ ഒരുക്കുന്ന ചിത്രത്തിലെ അജിത്തിന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. സിനിമയുടെ ചിത്രീകരണം അവസാനിച്ചെന്ന് അറിയിച്ച് സംവിധായകൻ പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ആരാധകർക്കിടയിൽ തരംഗമായിരിക്കുന്നത്.

‘ഈ അവസരം എനിക്ക് തന്നതിന് അജിത് സാറിന് നന്ദി. എന്റെ ആഗ്രഹം സഫലമായി. ഈ യാത്ര വളരെ മനോഹരമായിരുന്നു’, എന്നാണ് അജിത്തിനൊപ്പമുള്ള ചിത്രവും വീഡിയോയും പങ്കുവെച്ച് സംവിധായകൻ എക്സിൽ കുറിച്ചത്. ശരീര ഭാരം കുറച്ച് 30 കാരനെ പോലെ തോന്നിക്കുന്ന അജിത്തിനെയാണ് ചിത്രങ്ങളിൽ കാണാനാവുക. ‘തല’യുടെ പുതിയ ചിത്രം ബോക്സോഫിസ് ഹിറ്റെന്ന് ഇപ്പോൾ തന്നെ ആരാധകർ ഉറപ്പിച്ചു കഴിഞ്ഞ മട്ടിലാണ് കമന്റുകൾ

അതേസമയം, പുതിയ ചിത്രത്തിൽ അജിത് മൂന്ന് ലുക്കിലാണ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സുനിൽ, പ്രസന്ന, തൃഷ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.

Related Articles

Back to top button
error: Content is protected !!