Kerala
മാനസിക സംഘർഷം: അരീക്കോട് പോലീസ് ക്യാമ്പിൽ പോലീസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി
മലപ്പുറം അരീക്കോട് സായുധ പോലീസ് ക്യാമ്പിൽ പോലീസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. വയനാട് സ്വദേശി വിനീതാണ് മരിച്ചത്. തണ്ടർ ബോൾട്ട് കമാൻഡോ ആയിരുന്നു. 33 വയസായിരുന്നു.
മാനസിക സംഘർഷത്തെ തുടർന്നാണ് ആത്മഹത്യയെന്നാണ് സൂചന. അവധി നൽകാത്തതാണ് മാനസിക സംഘർഷത്തിന് കാരണമെന്ന് സുഹൃത്തുക്കൾ പറയുന്നു. 45 ദിവസത്തോളം വിനീത് അവധിയില്ലാതെ ജോലി ചെയ്തിരുന്നു.
അവധി ആവശ്യപ്പെട്ട് മേലുദ്യോഗസ്ഥരോട് സംസാരിച്ചെങ്കിലും നൽകിയിയിരുന്നില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.