National

നീറ്റ് യുജിസി ചോദ്യപേപ്പർ ചോർച്ച; മുഖ്യ സൂത്രധാരൻ ത്സാർഖണ്ഡിൽ പിടിയിൽ

[ad_1]

റാഞ്ചി: നീറ്റ് യുജിസി ചോദ്യപേപ്പർ ചോർച്ചയിൽ മുഖ്യസൂത്രധാരനെ പിടികൂടി സിബിഐ. ത്സാർഖണ്ഡ് ധർബാദിൽ നിന്നാണ് അമൻസിങ് പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റു ചെയ്യുന്ന ഏഴാമത്തെ ആളാണ് അമൻ സിങ്.

ഞായറാഴ്ച ഗുജറാത്തിലെ ഗോധ്രയില്‍നിന്ന് ഒരു സ്വകാര്യ സ്‌കൂള്‍ ഉടമയെ സിബിഐ അറസ്റ്റുചെയ്തിരുന്നു. ജയ് ജലറാം സ്‌കൂളുടമ ദീക്ഷിത് പട്ടേലാണ് അറസ്റ്റിലായത്. പരീക്ഷയിൽ കൃത്യമം നടത്താൻ 10 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നാണ് ഇയാൾക്കെതിരായ കണ്ടെത്തൽ. ഹസാരിബാഗിൽ ഹിന്ദി പത്രത്തിൽ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകനേയും ഒയാസിസ് സ്‌കൂൾ പ്രിൻസിപ്പലിനെയും വൈസ് പ്രിൻസിപ്പലിനേയും സിബിഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.



[ad_2]

Related Articles

Back to top button
error: Content is protected !!