Kerala

കോതമംഗലത്തെ ആറ് വയസുകാരിയുടെ കൊലപാതകം; പിന്നിൽ ദുർമന്ത്രവാദമെന്നും സംശയം

എറണാകുളം കോതമംഗലം നെല്ലിക്കുഴിയിൽ ആറ് വയസുകാരിയെ രണ്ടാനമ്മ കൊലപ്പെടുത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. കേസിൽ അറസ്റ്റിലായ അനിഷയുടെ മൊഴിയിലെ വൈരുധ്യമാണ് പോലീസിനെ വലയ്ക്കുന്നത്. ആറ് വയസുകാരിയുടെ കൊലപാതകത്തിന് പിന്നിൽ ദുർമന്ത്രവാദമെന്നാണ് പോലീസ് സംശയിക്കുന്നത്.

അറസ്റ്റിലായ അനിഷ പലപ്പോഴായി പല മൊഴിയാണ് നൽകുന്നത്. അനിഷയുടെ ഭർത്താവ് അജാസ് ഖാൻ പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്. യുപി സ്വദേശി അജാസ് ഖാന്റെ ആറ് വയസുകാരിയായ മകൾ മുസ്‌കാനെ ഇന്നലെ രാവിലെയാണ് വീടിനുള്ളിൽ മരിച്ച നിലിയൽ കണ്ടത്. അജാസ് ഖാന്റെ രണ്ടാം ഭാര്യയാണ് കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നത്

നിഷയ്ക്കും ആദ്യ വിവാഹ ബന്ധത്തിൽ ഒരു കുട്ടിയുണ്ട്. നിഷ വീണ്ടും ഗർഭിണിയാണ്. ഒരു കുട്ടി കൂടി വരുമ്പോൾ മുന്നോട്ടുള്ള ജീവിതത്തിന് മുസ്‌കാൻ തടസ്സമാകുമോയെന്ന ചിന്തയിലാണ് കുട്ടിയെ കൊന്നതെന്നാണ് അനിഷ ആദ്യം നൽകിയ മൊഴി. തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് ദുർമന്ത്രവാദം സംശയിക്കുന്ന തരത്തിലുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചത്

Related Articles

Back to top button
error: Content is protected !!