National
ദ്വിദിന സന്ദർശനത്തിനായി നരേന്ദ്രമോദി കുവൈത്തിലേക്ക്; ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം 43 വർഷത്തിന് ശേഷം
രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കുവൈത്തിലെത്തും. നീണ്ട 43 വർഷത്തിന് ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്തിലെത്തുന്നത്. ഉച്ചയോടെ കുവൈത്തിൽ ഔദ്യോഗിക സന്ദർശനത്തിന് എത്തുന്ന പ്രധാനമന്ത്രി ഞായറാഴ്ച തിരിച്ചുമടങ്ങും
കുവൈത്ത് അമീർ അടക്കമുള്ള ഭരണനേതൃത്വവുമായി മോദി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ സന്ദർശനം ഇന്ത്യ-കുവൈത്ത് ഉഭയകക്ഷി ബന്ധത്തിലും കൂടുതൽ നിക്ഷേപ സാധ്യതകൾക്കും കരാറുകൾക്കും ഇടയാക്കുമെന്നാണ് പ്രതീക്ഷ
കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ നാളെ സംഘടിപ്പിക്കുന്ന പൊതുയോഗത്തിൽ ഇന്ത്യൻ പ്രവാസി സമൂഹത്തെ മോദി അഭിസംബോധന ചെയ്യും. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കും പ്രത്യേകം ക്ഷണിച്ചവർക്കുമാണ് പ്രവേശനം. ഇന്ത്യൻ തൊഴിലാളി ക്യാമ്പും പ്രധാനമന്ത്രി സന്ദർശിക്കും.