Kerala
വയനാട്ടിൽ ഡിവൈഎഫ്‌ഐ നേതാവ് കെ റഫീഖിനെ സിപിഎം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു
വയനാട്ടിൽ ജില്ലാ സെക്രട്ടറിയെ മാറ്റി സിപിഎം. പി ഗഗാറിനെ മാറ്റി കെ റഫീഖിനെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. നിലവിൽ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയാണ് റഫീഖ്. അപ്രതീക്ഷിത നീക്കത്തിലൂടെയാണ് ഗഗാർ മാറി റഫീഖ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് വരുന്നത്.
ഗഗാറിനെ മാറ്റുമെന്ന സൂചന നേരത്തെയുണ്ടായിരുന്നു. ഗഗാർ ഒരും ടേം മാത്രമാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തുണ്ടായിരുന്നത്. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നുവെന്ന വിവരവുമുണ്ട്. 11 വോട്ടുകൾക്കെതിരെ 16 വോട്ടുകൾക്കാണ് റഫീഖിനെ തെരഞ്ഞെടുത്തിരിക്കുന്നത്.
എസ് എഫ് ഐ മുൻ ജില്ലാ സെക്രട്ടറിയും നിലവിൽ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയുമായിരുന്നു റഫീഖ്. 27 അംഗ ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ഇതിൽ 5 പേർ പുതുമുഖങ്ങളാണ്.