Kerala

പ്രവർത്തനത്തിലെ പോരായ്മ കൊണ്ടാണ് ഇപിയെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് എംവി ഗോവിന്ദൻ

ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയത് പ്രവർത്തന രംഗത്തെ പോരായ്മ കൊണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പോരായ്മ പരിഹരിച്ച് മുന്നോട്ടു പോകാനുള്ള പരിശ്രമം നടത്തി. അതിന് ശേഷവും തെരഞ്ഞെടുപ്പ് സമയത്ത് ഇപി വിവാദങ്ങളുണ്ടാക്കിയെന്നും എംവി ഗോവിന്ദൻ പറഞ്ഞു

തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ സംഘടനാ റിപ്പോർട്ടിലുള്ള മറുപടിയിലാണ് എംവി ഗോവിന്ദന്റെ വിശദീകരണം. മധു മുല്ലശ്ശേരി വിഷയത്തിലും എംവി ഗോവിന്ദൻ പ്രതികരിച്ചു. തിരുവനന്തപുരം ജില്ലയിൽ തെറ്റ് തിരുത്തൽ രേഖ നടപ്പാക്കിയിരുന്നുവെങ്കിൽ മധു മുല്ലശ്ശേരിമാർ ഉണ്ടാകില്ലായിരുന്നുവെന്ന് എംവി ഗോവിന്ദൻ പറഞ്ഞു

പുതിയ ജില്ലാ സെക്രട്ടറിയെ മധു മുല്ലശ്ശേരി കാണാൻ വന്നത് പണപ്പെട്ടിയിൽ മണക്കുന്ന സ്‌പ്രേയും വിലപിടിപ്പുള്ള തുണിത്തരങ്ങളും ആയിട്ടാണ്. മധു മുല്ലശ്ശേരിക്ക് ആറ്റിങ്ങലിൽ ഒരു ലോഡ്ജുണ്ട്. അതിനെതിരെ വലിയ പരാതികൾ പാർട്ടിക്ക് കിട്ടിയിട്ടുണ്ട്. ഈ ലോഡ്ജ് നടക്കുന്നത് നല്ല രീതിയൽ അല്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!