ആലപ്പുഴയില്‍ തെരുവുനായ ആക്രമണത്തില്‍ വയോധികക്ക് ദാരുണാന്ത്യം. ആറാട്ടുപുഴയില്‍ 81കാരിയായ കാര്‍ത്യായനിയാണ് മരിച്ചത്. തെരുവുനായ അതിക്രൂരമായാണ് കാര്‍ത്യായനിയെ കടിച്ചുകൊന്നത്.
തെരുവുനായയുടെ ആക്രമണത്തില്‍ ഇവരുടെ മുഖം പൂര്‍ണമായും കടിച്ചു കീറിയ അവസ്ഥയിലായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇവര്‍ മരിച്ചതായും ആക്രമണം നടന്ന സ്ഥലം ആളൊഴിഞ്ഞയിടമായിരുന്നുവെന്നും നാട്ടുകാര്‍ വ്യക്തമാക്കി. റോഡില്‍ ചേതനയറ്റ് കിടക്കുന്ന കാര്‍ത്യായനിയെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും കാര്യമുണ്ടായില്ല.
മകന്റെ വീട്ടിലേക്ക് വിരുന്നെത്തിയ കാര്‍ത്യായനി പുറത്തിറങ്ങിയപ്പോഴാണ് ആക്രമണമുണ്ടായത്. കൊട്ടാരക്കര തകഴി സ്വദേശിനിയാണ് മരിച്ച കാര്‍ത്യായനി. മകന്‍ അമൃതാ കോളജ് അധ്യാപകനാണ്.