Movies

പത്താം ക്ലാസിലെ മോഹന്‍ലാലിന്റെ മാര്‍ക്ക്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

താന്‍ നല്ല കുട്ടിയായിരുന്നുവെന്ന് നടന്‍

ബറോസ് എന്ന തന്റെ പുതിയ സിനിമയുടെ പ്രചാരണത്തിന്റെ തിരക്കിലാണ് നടന്‍ മോഹന്‍ലാല്‍. കുട്ടികള്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന സിനിമയുടെ പ്രചാരണത്തിലാണ് മോഹലന്‍ലാല്‍. കുട്ടികളുമായി സംവദിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. മനോരമയുടെ ‘നല്ല പാഠ’വുമായി സഹകരിച്ച് നടത്തിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ വിദ്യാര്‍ഥികളോട് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

പത്താം ക്ലാസ്സില്‍ എത്ര മാര്‍ക്കുണ്ടായിരുന്നുവെന്ന ഒരു വിദ്യാര്‍ഥിയുടെ ചോദ്യവും അതിന് നടന്‍ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. എസ് എസ് എല്‍ സി പരീക്ഷയില്‍ 360 മാര്‍ക്ക് കിട്ടിയിട്ടുണ്ടെന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

ടീച്ചര്‍മാര്‍ക്ക് ഇഷ്ടമുള്ള കുട്ടിയായിരുന്നു താനെന്നാണ് താരം പറഞ്ഞത്. ആര്‍ക്കും ഉപദ്രവമൊന്നും ഉണ്ടാക്കാത്ത, ടീച്ചര്‍മാരെ കളിയാക്കാത്ത കുട്ടികളെ അവര്‍ ഇഷ്ടപ്പെടുമല്ലോ എന്നും മോഹന്‍ലാല്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!