സമീര്‍ റിസ്‌വിയെ ഡല്‍ഹി ക്യാപിറ്റല്‍സിന് വിശ്വസിക്കാം; രണ്ട് ഡബിൾ രണ്ട് സെഞ്ച്വറി, ഇതിൽ കൂടുതൽ ഇനിയെന്ത് വേണം
റെക്കോര്‍ഡ് പ്രകടനം അണ്ടര്‍ 23 ടൂര്‍ണമെന്റില്‍
ഇത്രയും കാലം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ താരമായിരുന്നു ഉത്തര്‍ പ്രദേശുകാരനായ സമീര്‍ റിസ്‌വി. എന്നാല്‍, മെഗാ ലേലത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ലേലത്തിലെടുത്ത ഈ താരം കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചാ വിഷയം. രണ്ടാം ഡബിള്‍ സെഞ്ച്വറിയോടെ അണ്ടര്‍ 23 ക്രിക്കറ്റില്‍ ആദ്യമായി രണ്ട് ഡബിള്‍ സെഞ്ച്വറിയടിക്കുന്ന താരമെന്ന റെക്കോര്‍ഡും ഈ ഉത്തര്‍ പ്രദേശുകാരന്റെ അക്കൗണ്ടിലെത്തി.
അണ്ടര്‍ 23 സ്റ്റേറ്റ് എ ടൂര്‍ണമെന്റില്‍ കരുത്തരായ വിദര്‍ഭക്കെതിരെ 407 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യവുമായി ക്രീസിലെത്തിയ ഉത്തര്‍ പ്രദേശ് ക്യാപ്റ്റന്‍ കൂടിയായ റിസ്‌വിയുടെ ഇന്നിംഗ്‌സില്‍ വിജയം കൊയ്തു. ഗംഭീരമായ ഇന്നിംഗ്‌സും അതിഗംഭീരമായ ചേസിംഗുമാണ് ഗ്രൗണ്ടില്‍ അരങ്ങേറിയത്.
നാലാമനായി ഇറങ്ങിയ സമീര്‍ റിസ്വി ഹീറോയായി മാറിയത്. 50 ഓവര്‍ മാച്ചില്‍ 105 ബോളില്‍ താരം പുറത്താവാതെ അടിച്ചെടുത്തത് 202 റണ്‍സാണ്. 10 ഫോറുകളും 18 കൂറ്റന്‍ സിക്സറുകളും ഇതിലുള്‍പ്പെടും. റിസ്വിയിലേറി വിദര്‍ഭ നല്‍കിയ വിജയലക്ഷ്യം വെറും 41 ഓവറില്‍ ഉത്തര്‍ പ്രദേശ് മറികടക്കുകയും ചെയ്തു.
ദിവസങ്ങള്‍ക്കു മുമ്പാണ് ത്രിപുരയ്ക്കെതിരേയും റിസ്‌വി ഡബിള്‍ സെഞ്ച്വറി നേടിയത്. അന്ന് 97 ബോളില്‍ പുറത്താവാതെ 201 റണ്‍സ് അദ്ദേഹം അടിച്ചെടുക്കുകയായിരുന്നു. ഈ ടൂര്‍ണമെന്റില്‍ രണ്ടു ഡബിള്‍ സെഞ്ച്വറികള്‍ക്ക് പുറമെ രണ്ടു സെഞ്ച്വറികളും റിസവി ഇതിനകം നേടിക്കഴിഞ്ഞു. ഹിമാചല്‍ പ്രദേശുമായുള്ള കളിയില്‍ താരം 114 ബോളില്‍ 153 റണ്‍സ് എടുത്തിരുന്നു. കൂടാതെ പോണ്ടിച്ചേരിക്കെതിരേ 69 ബോളില്‍ പുറത്താവാതെ 137 റണ്‍സും റിസ്‌വി അടിച്ചെടുത്തു.