Kerala
ഒരുപാട് അനുഭവിച്ചു, വധശിക്ഷ നൽകണം; കോടതിയിൽ കരഞ്ഞപേക്ഷിച്ച് പെരിയ കേസ് പ്രതി
കൊലപാതകത്തിൽ പങ്കില്ലെന്നും ഒരുപാട് അനുഭവിച്ചു, തനിക്ക് മരിച്ചാൽ മതിയെന്നും പെരിയ ഇരട്ടക്കൊലപാതക കേസിലെ പതിനഞ്ചാം പ്രതി എ സുരേന്ദ്രൻ എന്ന വിഷ്ണു സുര. ഇനി ജീവിക്കാൻ ആഗ്രഹമില്ല. അതുകൊണ്ട് വധശിക്ഷ നൽകി ജീവൻ അവസാനിപ്പിക്കാൻ സഹായിക്കണമെന്ന് കരഞ്ഞുകൊണ്ടായിരുന്നു പ്രതി അപേക്ഷിച്ചത്.
ഗൂഡാലോചന, കേസിലെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചു, തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ തെളിഞ്ഞത്. സിബിഐ പ്രത്യേക കോടതി ജഡ്ജി എൻ ശേഷാദ്രിനാഥന്റെ മുന്നിലായിരുന്നു പ്രതിയുടെ അപേക്ഷ. പ്രതികൾക്കുള്ള ശിക്ഷാ വിധി ജനുവരി 3ന് ഉണ്ടാകും
കേസ് തെളിയിക്കാൻ പോലീസിനെ സഹായിച്ചതിനാലാണ് തന്നെ സിബിഐ കുറ്റക്കാരനാക്കിയതെന്ന് ഉദുമ മുൻ എംഎൽഎയും 20ാം പ്രതിയുമായ കെ വി കുഞ്ഞിരാമൻ പറഞ്ഞു. രണ്ടാം പ്രതി സജിയെ പോലീസ് സ്‌റ്റേഷനിൽ നിന്ന് ഇറക്കി കൊണ്ടുപോകാൻ ശ്രമിച്ചെന്നാണ് കുഞ്ഞിരാമനെതിരായ കുറ്റം.