National

മഹാരാഷ്ട്രയിൽ കനത്ത മഴ: മുംബൈയടക്കമുള്ള നഗരങ്ങൾ വെള്ളത്തിൽ; സ്‌കൂളുകൾക്ക് അവധി

[ad_1]

മഹാരാഷ്ട്രയിൽ കനത്ത മഴ തുടരുന്നു. മുംബൈ, റായ്ഗഢ്, രത്‌നഗിരി, സിന്ധുദുർഗ് എന്നി ജില്ലകളിൽ ഇന്നും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിലും പൂനെയിലും ഇന്ന് സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. റെയിൽവേ, വ്യോമ ഗതാഗതത്തെയും മഴ ബാധിച്ചു. 50 വിമാനങ്ങളാണ് ഇന്നലെ മുംബൈ വിമാനത്താവളത്തിൽ നിന്ന് വഴി തിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തത്

മുംബൈ-പൂനെ റൂട്ടിൽ പല ട്രെയിൻ സർവീസുകളും റദ്ദാക്കി. മുംബൈയിൽ പലയിടത്തും രൂക്ഷമായ വെള്ളക്കെട്ട് തുടരുകയാണ്. ഉയർന്ന തിരമാല ജാഗ്രതയും മുംബൈ തീരത്ത് നൽകിയിട്ടുണ്ട്. കർണാടകയിലും മഴ ശക്തമാകുകയാണ്. ഉത്തര കന്നഡ, ഉഡുപ്പി ജില്ലകളിൽ അഞ്ച് ദിവസത്തേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

മംഗളൂരു, ഉഡുപ്പി, കാർവാർ മേഖലകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മംഗളൂരു നഗരത്തിൽ പലയിടങ്ങളിലും വെള്ളക്കെട്ടാണ്. ഉഡുപ്പി, സിർസി, യെല്ലാപൂർ, സിദ്ധാപൂർ, മൽനാട് മേഖലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ദക്ഷിണ കന്നഡയിൽ ഇന്ന് റെഡ് അലർട്ടാണ്.
 

[ad_2]

Related Articles

Back to top button