Kerala
പരപ്പനങ്ങാടിയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു; ഡ്രൈവർ മരിച്ചു
മലപ്പുറം പരപ്പനങ്ങാടി പുത്തൻപീടികയിൽ ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. കണ്ണൂർ ആലംമൂട് സ്വദേശി അരുൺ കുമാറാണ്(41) മരിച്ചത്.
ഇന്നലെ രാത്രി ഒന്നരയോടെയാണ് അപകടം. കോട്ടയത്ത് നിന്ന് പൈനാപ്പിളുമായി വന്ന ലോറിയും കണ്ണൂരിൽ നിന്ന് ചെങ്കല്ലുമായി വന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ രണ്ട് ലോറിയുടെയും മുൻവശം തകർന്നു. അരുൺകുമാർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു