Kerala
വിതുരയിൽ ആദിവാസി യുവാവിനെ കാട്ടാന തുമ്പിക്കൈയിൽ ചുഴറ്റിയെറിഞ്ഞു; ഗുരുതര പരുക്ക്
തിരുവനന്തപുരം വിതുരയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് ഗുരുതര പരുക്ക്. 46കാരനായ ശിവാനന്ദൻ കാണിയ്ക്കാണ് പരുക്കേറ്റത്. ഇയാളെ വിതുര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുലർച്ചെ നാല് മണിയോടെയാണ് സംഭവം. നില ഗുരുതരമായതിനാൽ ശിവാനന്ദനെ മെഡിക്കൽ കോളേജിലേക്ക് മാറ്റും. പുഴയിൽ ചൂണ്ടയിടുന്നതിനിടെയാണ് ആക്രമണം നടന്നത്. ശിവാനന്ദനെ കാട്ടാന തുമ്പിക്കൈയിൽ ചുഴറ്റിയെടുത്ത് സമീപത്തെ തോട്ടത്തിലേക്ക് എറിയുകയായിരുന്നു.
റബർ ടാപ്പിംഗിന് എത്തിയ തൊഴിലാളികളാണ് പരുക്കേറ്റ് കിടക്കുന്ന ശിവാനന്ദനെ കണ്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.