വാളയാർ കേസ്: മുൻ അന്വേഷണ ഉദ്യോഗസ്ഥന് സത്യസന്ധത സർട്ടിഫിക്കറ്റ് നൽകാനുള്ള തീരുമാനം ഹൈക്കോടതി ശരിവെച്ചു
വാളയാർ കേസിലെ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ എം ജെ സോജന് സത്യസന്ധത സർട്ടിഫിക്കറ്റ് നൽകാനുള്ള തീരുമാനം ഹൈക്കോടതി ശരിവെച്ചു. സർക്കാർ തീരുമാനം ചോദ്യം ചെയ്ത് വാളയാർ പെൺകുട്ടികളുടെ അമ്മ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ചാണ് അപ്പീൽ തള്ളിയത്
അതേസമയം വാളയാർ കേസിൽ പെൺകുട്ടികളുടെ മാതാപിതാക്കളെ പ്രതി ചേർത്ത് സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. ആറ് കേസുകളിലായാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. കുട്ടികളുടെ മാതാപിതാക്കൾക്കെതിരെ ബലാത്സംഗം പ്രേരണ കുറ്റമാണ് സിബിഐ ചുമത്തിയത്. സിബിഐ കുറ്റപത്രത്തിൽ രണ്ടും മൂന്നും പ്രതികളാണ് മാതാപിതാക്കൾ
മുൻ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എംജെ സോജന്റെ കണ്ടെത്തലിലും ഇക്കാര്യമുണ്ടായിരുന്നു. എന്നാൽ മാതാപിതാക്കൾ ഇതിനെതിരെ രംഗത്തുവരികയും സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുകയുമായിരുന്നു. എന്നാൽ സിബിഐ അന്വേഷണത്തിലും മാതാപിതാക്കളെ പ്രതികളാക്കി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.