Sports

ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരക്ക് ഇന്ന് തുടക്കം; സഞ്ജുവിന്റെ വെടിക്കെട്ട് പ്രതീക്ഷിച്ച് ആരാധകർ

ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരക്ക് ഇന്ന് തുടക്കമാകും. കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് ആദ്യ മത്സരം. വൈകുന്നേരം ഏഴ് മണിക്ക് മത്സരം ആരംഭിക്കും. പതിനാല് മാസത്തെ ഇടവേളക്ക് ശേഷം പേസർ മുഹമ്മദ് ഷമി ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ മലയാളി താരം സഞ്ജു സാംസൺ ആണ് ഇന്നിംഗ്‌സ് ഓപൺ ചെയ്യുക

യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, റിഷഭ് പന്ത് എന്നിവരില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ജോസ് ബട്‌ലറാണ് ഇംഗ്ലണ്ട് ടീമിനെ നയിക്കുന്നത്. മത്സരം സ്റ്റാർ സ്‌പോർട്‌സിൽ തൽസമയം കാണാം. മൊബൈൽ ഉപയോക്താക്കൾക്ക് ഡിസ്‌നി പ്ലസ് ഹോട് സ്റ്റാറിലും മത്സരം കാണാം

ബാറ്റ്‌സ്മാരെ പിന്തുണക്കുന്ന പിച്ചാണ് കൊൽക്കത്തയിലേത്. എന്നാൽ മഞ്ഞുള്ളതിനാൽ ടോസ് നേടുന്ന ടീം ബൗളിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത.

ഇന്ത്യയുടെ സാധ്യതാ ടീം: സഞ്ജു സാംസൺ, അഭിഷേക് ശർമ, സൂര്യകുമാർ യാദവ്, തിലക് വർമ, ഹാർദിക് പാണ്ഡ്യ, നിതീഷ് കുമാർ റെഡ്ഡി, റിങ്കു സിംഗ്, അക്‌സർ പട്ടേൽ, വരുൺ ചക്രവർത്തി, മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ്‌

Related Articles

Back to top button
error: Content is protected !!