അപരിചിത : ഭാഗം 28
എഴുത്തുകാരി: മിത്ര വിന്ദ
പുറത്ത് ഓരോ തവണ ഇടി മുഴങ്ങുമ്പോളും അവൾ ഞെട്ടുന്നുണ്ടായിരുന്നു.
അതെന്താ തനിക്ക് പറയാൻ സാധിക്കാത്തത്… ഇനി ഞാൻ പോലീസിനെ വിളിക്കണോ… ശ്രീഹരി അത് പറയുമ്പോൾ അവൾ ഭയത്തോടെ അവനെ നോക്കി.
വേണ്ടന്നവൾ തല കുലുക്കി.
എങ്കിൽ പറയു… എന്താണ് നീ എന്നിൽ നിന്നും ഒളിപ്പിച്ചു കൊണ്ടുനടക്കുന്നത്… അവൻ അവളേ കൊണ്ട് ആ രഹസ്യം പറയിപ്പിച്ചിട്ടേ അടങ്ങൂ എന്ന കണക്കു കൂട്ടലിൽ ആണ്.
.
പെട്ടന്ന് തന്നെ മേഘ്ന അവളുടെ അവനെ സാർവസ്ശക്തിയും ഉപയോഗിച്ച് അവനെ തള്ളി മാറ്റി.
എന്നിട്ട് അവൾ പുറത്തേക്ക് പാഞ്ഞു.
ശ്രീഹരിയും അവളുടെ പിന്നാലെ പാഞ്ഞു.
ഒന്നു, രണ്ട്, മൂന്ന്… മൂന്നാമത്തെ സ്റ്റെപ് ഇറങ്ങിയതും അവൾക്കു അവളുടെ കാൽ വഴുതി പോയി
ശ്രീഹരി വന്നപ്പോൾ അവൾ വീണു കിടക്കുക ആണ്.
അവൻ വന്നു അവളേ പിടിച്ചു എഴുന്നേൽപ്പിച്ചു.
അവൾക്ക് അപ്പോൾ വല്ലാത്ത ഭയം തോന്നി.
പെട്ടന്ന് മുറ്റത്തൊരു കാർ വന്നു നിന്നു.
പ്രതാപൻ ആയിരുന്നു…
അച്ഛൻ…. നീ വേഗം റൂമിലേക്ക് പൊയ്ക്കോ.. ശ്രീഹരി ദൃതികൂട്ടി.
അവളുടെ കാൽ മടിഞ്ഞിട്ട് നടക്കാൻ പോലും പറ്റാത്ത സ്ഥിതിയിൽ ആണ്.
ഒരു തരത്തിൽ അവൾ സ്റ്റെപ് കയറി മുകളിലേക്ക് പോയി.
എന്താ അച്ഛാ…. അവർ എല്ലാവരും എവിടെ…. വാതിൽ തുറന്ന് കൊണ്ട് ശ്രീഹരി അയാളെ നോക്കി ചോദിച്ചു.
അവർ അവിടെ ഉണ്ട്.. എനിക്ക് ഒരു ഇമ്പോർട്ടന്റ് ഫയൽ എടുത്തു പഠിക്കാൻ ഉണ്ടായിരുന്നു. അതുകൊണ്ട് ഞാൻ തിരികെ പോന്നതാണ്… അയാൾ തന്റെ മുറിയിലേക്ക് നടന്നു.
ശ്രീഹരി വാതിൽ അടച്ചു, ലൈറ്റ് ഓഫ് ചെയ്തിട്ട് തന്റെ മുറിയിലേക്കും കയറി പോയി.
അവൻ നോക്കിയപ്പോൾ മേഘ്ന കാൽമുട്ടുകൾ രണ്ടും ചേർത്തു വെച്ചു അതിൽ ശിരസ് കുമ്പിട്ട് കിടക്കുക ആണ്.
എടോ…. അവൻ അവളെ വിളിച്ചു.
കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവൾ അവനെ നോക്കി.
താൻ കിടന്നോളു…. അവൻ പറഞ്ഞു.
ശ്രീഹരി ഫോൺ എടുത്തു കൊണ്ട് കട്ടിലിലേക്ക് ചാഞ്ഞു.
എടാ പൊട്ടാ…. മിഥുനെ… നിന്റ ബുദ്ധിപൂർവമായ കരുക്കൾ ഞാൻ നീക്കിയത് മൂലം അവളിൽ നിന്ന് എല്ലാ രഹസ്യവും ഞാൻ അറിഞ്ഞു. നാളെ നിന്നെ നേരിട്ടു കാണുമ്പോൾ എല്ലാം പറയാം … ഗൂഡ്നൈറ്റ് …..ശ്രീഹരി മെസ്സേജ് ഫോർവേഡ് ചെയ്തിട്ട് ഫോൺ ഓഫ് ചെയ്തു… അല്ലെങ്കിൽ ഇപ്പോൾ അവൻ വിളി തുടങ്ങും എന്ന് അവനു അറിയാമായിരുന്നു. .
ഇന്ന് ആ പെൺകൊച്ചു എന്തെങ്കിലും കാണിച്ചു കൂട്ടിയിരുന്നെങ്കിൽ…
അവൻ നോക്കിയപ്പോൾ അവൾ കിടന്നു കഴിഞ്ഞിരിക്കുന്നു.
കാലത്തെ തന്നെ പ്രതാപൻ വിവാഹത്തിന് പോകുവാനായി തയ്യാറായി ഉമ്മറത്തേക്ക് വന്നു.
നീ റെഡി ആയില്ലേ മോനേ…. വെറുതെ മുറ്റത്തു നിൽക്കുന്ന ശ്രീഹരിയെ നോക്കി അയാൾ ചോദിച്ചു.
ഞാൻ… ഞാൻ വരുന്നില്ല അച്ഛാ… മേഘ്ന തനിച്ചല്ലേ ഒള്ളു… അവൻ പറഞ്ഞപ്പോൾ അയാൾ കൂടുതൽ ഒന്നു പറയാതെ മുറ്റത്തേക്ക് ഇറങ്ങി കാർ സ്റ്റാർട്ട് ചെയ്തു പോയി.
അവൻ നോക്കിയപ്പോൾ മേഘ്ന കുളി കഴിഞ്ഞു ഇറങ്ങി വരുന്നുണ്ടായിരുന്നു.
ഒരു ചായ കിട്ടുമോ ആവോ.. അവൻ ആരോടെന്നില്ലാതെ പറഞ്ഞു.
അമ്മ…. അമ്മ… ഞാൻ അടുക്കളയിൽ കയറിയാൽ എന്നെ വഴക്ക് പറയും.
അതിനു ഇപ്പോൾ അമ്മ ഇവിടെ ഇല്ലാലോ… തന്നെയുമല്ല ഇന്ന് താൻ ഇവിടെ പട്ടിണി കിടക്കുമോ… എന്ന് അവളോട് ശ്രീഹരി ചോദിച്ചു.
ഒടുവിൽ മനസില്ലാമനസോടെ അവൾ അടുക്കളയിൽ കയറി.
ആദ്യം അവനു ചായ ഇട്ടു കൊടുത്ത്.
അതിനു ശേഷം അവൾ ചപ്പാത്തി ആണ് ഉണ്ടാക്കിയത്.. ഫ്രിഡ്ജിൽ എന്തോ മസാല കറി ഇരിപ്പുണ്ടായിരുന്നു. അത് എടുക്കുവാൻ അവൾക്ക് ഭയം തോന്നി. അതുകൊണ്ട് അവൾ ഒരു പൊട്ടറ്റോ എടുത്തു അതുവെച്ചു ഒരു കറിയും ഉണ്ടാക്കി.
ചപ്പാത്തി എടുത്തു മുറിച്ചു ഒരു ചെറിയ കഷ്ണം എടുത്തു ശ്രീഹരി വായിലേക്ക് വെച്ചു.
ഇവൾ ആള് കൊള്ളാമല്ലോ എന്ന് അവൻ ഓർത്തു.
ഹരിയേട്ടാ… ഉച്ചക്കും കൂടി ഈ ചപ്പാത്തി കഴിക്കുമോ..ഞാൻ ചോറും കറികളും ഉണ്ടാക്കിയാൽ അമ്മ വരുമ്പോൾ എന്നെ വഴക്ക് പറയുമോ എന്ന് എനിക്ക് പേടിയാണ്. പത്രം മറിച്ചു നോക്കികൊണ്ട് ഇരിക്കുന്ന ശ്രീഹരിയോട് അവൾ ചോദിച്ചു.
ശരി.. ശരി… അത് മതി എന്നവൻ മറുപടി കൊടുത്ത്.
ഹരിയേട്ടാ….. ആ വിളി കേൾക്കാൻ വല്ലാത്ത ഒരു സുഖം ഉണ്ടെന്ന് അവനു തോന്നി..
താമസിയാതെ ഇവിടെ നിന്നും പോകണം എന്ന് മേഘ്ന ഉറപ്പിച്ചു കഴിഞ്ഞു. കാരണം ശ്രീഹരിയുടെ തലേദിവസത്തെ പെരുമാറ്റം അവളെ ഭയപെടുത്തിയിരുന്നു.
അവൾ ഫോൺ എടുത്തു ആരുടെയോ നമ്പർ ഡയൽ ചെയ്തു.
മറുവശത്തു നിന്നും ഒരു പ്രതികരണവും കിട്ടാഞ്ഞതിനാൽ അവൾക്ക് വല്ലാത്ത വിഷമം അനുഭവപെട്ടു.
ശ്രീഹരിക്ക് ഉച്ചത്തേക്കുള്ള ഭക്ഷണം എടുത്തു മേശമേൽ വെച്ചിട്ട് മേഘ്ന അടുക്കള ഒക്കെ അടിച്ചു വൃത്തിയാക്കി ഇടുക ആണ്.
ശ്രീഹരി ആണെങ്കിൽ വെറുതെ ടി വി നോക്കികൊണ്ട് ഇരിക്കുക ആണ്..
മുറ്റത്തൊരു കാർ വന്നു നിന്നതും അവൻ വേഗം എഴുനേറ്റു.
അവർ ഇത്രവേഗം മടങ്ങിയോ… അവൻ ചിന്തിച്ചു.
ഉമ്മറത്തേക്ക് വന്ന ശ്രീഹരി കാറിൽ നിന്ന് ഇറങ്ങിയവരെ കണ്ടു ഒന്നു പകച്ചു.
രേവതിയും കൂടെ മിഥുന്റെ വീട്ടിൽ വെച്ചു പരിചയപ്പെട്ട ആ സ്ത്രീയും ആയിരുന്നു…..തുടരും
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…