Kerala

അനധികൃതമായി യുഎസിൽ കുടിയേറിപ്പാർക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കുമെന്ന് വിദേശകാര്യമന്ത്രി

അമേരിക്ക അടക്കമുള്ള വിദേശരാജ്യങ്ങളിൽ അനധികൃതമായി കുടിയേറിപ്പാർക്കുന്ന ഇന്ത്യക്കാരെ നിയമപരമായി രാജ്യത്ത് തിരികെ എത്തിക്കുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. അനധികൃതമായി യുഎസിൽ താമസിച്ച് വരുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന വിഷയത്തിൽ ഇന്ത്യക്ക് എപ്പോഴും തുറന്ന സമീപനമാണുള്ളതെന്ന് മന്ത്രി പറഞ്ഞു

ഡൊണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനായി വാഷിംഗ്ടണിലെത്തിയ ജയശങ്കർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. യുഎസിൽ അനധികൃതമായി കുടിയേറിപ്പാർക്കുന്ന ഇന്ത്യക്കാരെ സംബന്ധിച്ച് സംവാദങ്ങൾ നടക്കുന്നുണ്ടെന്നും വിഷയത്തിൽ യുഎസിലെ ജനങ്ങൾ അസ്വസ്ഥരാണെന്ന കാര്യം മനസ്സിലാക്കുന്നതായും ജയശങ്കർ അറിയിച്ചു

നിയമപരമായ കുടിയേറ്റത്തെ ഇന്ത്യ പിന്തുണക്കുന്നു. ഇന്ത്യൻ ജനതയുടെ വൈദഗ്ധ്യത്തിനും മികവിനും ആഗോളതലത്തിൽ അവസരങ്ങൾ ലഭിക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. അനധികൃത കുടിയേറ്റത്തെ എതിർക്കുന്നതായും എസ് ജയശങ്കർ വ്യക്തമാക്കി.

Related Articles

Back to top button
error: Content is protected !!