Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 13

[ad_1]

രചന: റിൻസി പ്രിൻസ്

കവലയിൽ വണ്ടി ഒതുക്കി ചായക്കടയിലേക്ക് കയറി ചായ കുടിക്കുമ്പോഴും മനസ്സിൽ നിറഞ്ഞു നിന്നത് ഒരുമുഖം മാത്രമാണ് എന്തുകൊണ്ടാണ് ഈ മുഖം തെളിമയോടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നത് അവൻ ആലോചിച്ചു,  അതിനുള്ള മറുപടി അവനെ ലഭിച്ചിരുന്നില്ല എന്നതാണ് സത്യ..

  ” പയ്യന് നിന്നെ ഇഷ്ടമായി എന്ന,  ബ്രോക്കർ ഇപ്പോൾ വിളിച്ചുപറഞ്ഞത്  ആണ്… മാത്രമല്ല അവർക്ക് പ്രത്യേകിച്ച് ഡിമാൻഡുകൾ ഒന്നുമില്ലന്ന്,  എല്ലാം കൊണ്ടും നല്ല ആലോചന ആയിട്ട് എനിക്ക് തോന്നുന്നത്..  നിനക്ക് ഇഷ്ടമാണെങ്കിൽ പയ്യന്റെ വീട്ടുകാരൊക്കെ വന്ന് നിന്നെ ഒന്ന് കാണും, ഈ ആഴ്ച തന്നെ,  മോൾടെ അഭിപ്രായം അറിഞ്ഞിട്ടെ ഞാൻ എന്തെങ്കിലും പറയൂ, ഏറ്റവും നല്ലൊരു ആലോചന ആയിട്ടാണ് തോന്നുന്നത്..  അമ്മയുടെ കൊക്കിലൊതുങ്ങുന്ന ഇതിലും നല്ലൊരു ആലോചന അമ്മയെ കൊണ്ട് നിനക്ക് കൊണ്ടു വരാൻ പറ്റുമോന്ന് എനിക്കറിയില്ല…

 തന്റെ നിസ്സഹായതയും സന്തോഷവും ഒക്കെ അവരുടെ വാക്കുകളിൽ നിറഞ്ഞു നിന്നു…  ഒരു നിമിഷം എന്ത് പറയണം എന്നറിയാത്ത ഒരു അവസ്ഥയിലായിരുന്നു മീര, തന്റെ സ്നേഹത്തെ അവഗണിച്ച് ആ സ്നേഹത്തിന് യാതൊരു വിലയും നൽകാത്ത ഒരുവന് വേണ്ടി തന്റെ അമ്മയെ വേദനിപ്പിക്കുന്നത് ശരിയല്ല എന്ന് അവൾക്ക് തോന്നിയിരുന്നു…  ഇതിനോടകം എത്രയോ തവണ വിളിച്ചു,  ഫോൺ എടുത്തില്ല എന്ന് മാത്രമല്ല, തന്റെ നമ്പർ ബ്ലോക്ക് ചെയ്യുക കൂടി ചെയ്തു,  ആത്മാർത്ഥമായി സ്നേഹിച്ചതിന് നൽകിയ സമ്മാനമായിരുന്നു അത്, അമ്മയെ വേദനിപ്പിക്കുന്നത് ശരിയല്ലെന്ന് അവൾക്ക് തോന്നി…

 പ്രതീക്ഷയോടെ മുഖത്തേക്ക് നോക്കുകയാണ് പാവം…  മാനസികമായ ഒരു വിവാഹത്തിന് ഒരുക്കമല്ലെങ്കിലും ഇനി തന്റെ ജീവിതം അമ്മ തീരുമാനിക്കട്ടെ എന്ന അവസ്ഥയായിരുന്നു അവൾക്കും,  താൻ തീരുമാനിച്ചത് തെറ്റായിപ്പോയി,  അമ്മയുടെ തീരുമാനങ്ങളാണ് എന്നും മികച്ചതെന്ന് അവൾക്ക് ഉറപ്പായിരുന്നു…  അമ്മയുടെ മുഖത്തേക്ക് നോക്കി ഒരു പുഞ്ചിരി വരുത്തി അവൾ പറഞ്ഞു,

”  അമ്മയ്ക്ക് ഇഷ്ടമാണെങ്കിൽ പിന്നെ എനിക്ക്  ഒരു എതിർപ്പുമില്ല….

അവരുടെ മുഖം തെളിഞ്ഞു…

” അമ്മേടെ ഇഷ്ടത്തിന് അപ്പുറം മോൾക്ക് ഒന്നുമില്ലന്നറിയാം,  എങ്കിലും കല്യാണമെന്നു പറയുമ്പോൾ,  നിനക്ക് നിന്റെതായ സങ്കല്പങ്ങളൊക്കെ ഉണ്ടാവില്ലേ…? പയ്യനെ നിനക്ക് ഇഷ്ടമായോ..? 

” ഞാൻ പറഞ്ഞില്ലേ..? അമ്മയുടെ സന്തോഷത്തിന് അപ്പുറം എനിക്ക് മറ്റൊന്നും ഇല്ല…  എനിക്ക് ഇഷ്ടമായി…!

 അത്രയും പറഞ്ഞ് ഒന്നും മിണ്ടാതെ അവൾ അകത്തേക്ക് പോകുമ്പോൾ മാധവി മനം നിറഞ്ഞു നിൽക്കുകയാണെന്ന് അവൾക്ക് ഉറപ്പായിരുന്നു….

 ചായകുടിച്ച് തിരികെ ഇറങ്ങിയപ്പോൾ തന്നെ ബ്രോക്കറുടെ ഫോൺ വന്നു,  പെട്ടെന്ന് അവൻ ആകാംക്ഷയോടെ ഫോൺ എടുത്തു…

”  എന്താ ചേട്ടാ, 

” സാറെ ഞാൻ അവരെ വിളിച്ചിട്ടുണ്ടായിരുന്നു,  അവർക്ക് സാറിനെ താല്പര്യം ആണെന്ന് പറഞ്ഞത്…  എല്ലാവർക്കും സൗകര്യമുള്ള ഒരു ദിവസം കുട്ടിയുടെ വീട്ടിലേക്ക് വന്ന് കുട്ടിയെ ഒന്ന് വീട്ടുകാർ കാണട്ടെ,  കാര്യങ്ങളൊക്കെ എത്രയും പെട്ടെന്ന് നടത്തുന്നത് അല്ലേ നല്ലത്…?

ബ്രോക്കറുടെ  മറുപടിയിൽ സ്വർഗം നേടിയ സന്തോഷമാണ് ആ നിമിഷം സുധിക്ക് തോന്നിയത്…. വളരെ സന്തോഷത്തോടെ നിന്നവന് വാക്കുകൾ പോലും കിട്ടിയില്ല,

”  ഞാൻ വൈകിട്ട് തന്നെ ചേട്ടനെ വിളിച്ചു പറയാം എപ്പോഴാണ്  വരുന്നത് എന്ന്…

” ശരി ആയിക്കോട്ടെ…!

 അത്രയും പറഞ്ഞ് അയാൾ ഫോൺ കട്ട് ചെയ്തപ്പോൾ  തന്നെ അവൻ അമ്മാവന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു…

”  എന്താടാ…?

”  ബ്രോക്കർ വിളിച്ചിട്ടുണ്ടായിരുന്നു, അവർക്ക് കുഴപ്പമൊന്നുമില്ലന്ന് നമ്മൾ എന്നാ അങ്ങോട്ട് ചെല്ലുന്നത് എന്ന് ചോദിച്ചു…  എനിക്ക് വീട്ടിൽ പറയാൻ ഒരു ചമ്മൽ, അമ്മാവൻ കൂടി ഒന്ന് വരുമോ…

അവന്റെ മാനസികാവസ്ഥ അയാൾക്ക് മനസ്സിലായിയിരുന്നു,  അവന്റെ വാക്കുകളിൽ നിറഞ്ഞുനില്ക്കുന്ന സന്തോഷവും അയാൾക്ക് പെട്ടെന്ന് തന്നെ മനസ്സിലാക്കാൻ സാധിച്ചു…ചിരിയോടെ അവനോട് പറഞ്ഞു,

” അതിനെന്താ ഞാൻ ഇപ്പോൾ തന്നെ അങ്ങോട്ട് ഇറങ്ങുകയാണ്… നീ എവിടെയാണ്..?

” ഞാൻ കവലയിൽ ഉണ്ട്, ഞാൻ അവിടേക്ക് വരാം എന്നിട്ട് അമ്മാവനെ കൂട്ടി വീട്ടിലേക്ക് പോകാം….

”  ശരി ഞാൻ  ഇപ്പോൾ തന്നെ തയ്യാറായിട്ടു നിൽക്കാം…

അയാൾ പറഞ്ഞതും അവൻ പെട്ടെന്ന് വാഹനത്തിലേക്ക് കയറി…

അമ്മാവന്റെ വീടിന്റെ അരികിലായി വണ്ടി കൊണ്ടുവന്ന് നിർത്തി…  അപ്പോഴേക്കും അദ്ദേഹം തയ്യാറായി നിന്നിരുന്നു,  അവന്റെ മുഖത്തെ പ്രസന്നത അയാളിലും സന്തോഷം നിറച്ചു….

 ഇരുവരും ഒരുമിച്ചാണ് വീട്ടിലെത്തിയത്,  അവനൊപ്പം അമ്മാവൻ വരുന്നത് കണ്ടപ്പോൾ സതിക്ക് മനസ്സിലായി കാര്യങ്ങൾ ഉറപ്പായി എന്ന്… ഒരു ഏകദേശധാരണ തോന്നിയിരുന്നു,  ചിരിയോടെ തന്നെയാണ് അവർ പുറത്തേക്ക് വന്നത്…

” എന്തായി പോയ കാര്യം…?  പെൺകുട്ടിയെ കണ്ടോ..?  ഇഷ്ടമാണോ നിനക്ക്..?

 ഒറ്റയിരുപ്പിന് കുറെ ചോദ്യങ്ങളാണ് ചോദിച്ചത്…

” ഈ വട്ടം ഏതായാലും അവനും കുട്ടിക്കും ഇഷ്ടമായി…  എല്ലാം ഒത്തിണങ്ങിയത് ആണെന്ന് അവൻ പറയുന്നത്…

അമ്മാവന്റെ മറുപടി ഒരു നിമിഷം സതിയ്ക്കും  ഞെട്ടൽ ഉണ്ടാക്കി.. സന്തോഷമാണോ സങ്കടമാണോ തോന്നിയത് എന്നത് വ്യക്തമായിരുന്നില്ല,

” ആണോ ഞാൻ പ്രാർത്ഥിക്കുകയായിരുന്നു…! ഇതെങ്കിലും നിനക്ക് ഇഷ്ടമായല്ലോ

 പെട്ടെന്ന് വരുത്തിവെച്ച ഒരു ചിരിയോടെ സതി പറഞ്ഞു… സുധിയുടെ മുഖത്ത് അപ്പോഴും സന്തോഷം പ്രകടമായിരുന്നു,

”  ഏട്ടനും പോയിരുന്നോ കാണാൻ…?

”  ഇല്ല ഞാൻ പോയില്ല…!   ഈ ആഴ്ച തന്നെ നമുക്ക് അങ്ങോട്ട് ഒന്ന് പോണം, അതിനുശേഷം കുട്ടിയെ ഒന്ന് കാണണം…  ആ കൂട്ടത്തിൽ എനിക്കും കാണാലോ എന്നാണ് ഞാൻ കരുതുന്നത്,

”  എവിടെയാ സ്ഥലം..?

സതി ചോദിച്ചു

” നൂറനാട്…

“നല്ല ദൂരം ആണല്ലോ ഏട്ടാ..

”  അതൊന്നും കണക്കാക്കേണ്ട നമുക്ക് പറ്റുന്നത് ചിലപ്പോൾ കാസർഗോഡ് ആയിരിക്കും ഉണ്ടാവുക,  അങ്ങനെയൊക്കെയാണ് കല്യാണം എന്ന് പറയണത്… കുട്ടിയുടെ വീട്ടിലെ മൂന്ന് കുട്ടികളാ… ഈ കുട്ടിയാണ് മൂത്തത്,

” ആഹ്… ആങ്ങളമാർ ആയിരിക്കും പിന്നെ ഉള്ളത് അല്ലേ…?

സതി ചോദിച്ചു

”  അല്ല രണ്ടു പെൺകുട്ടികൾ തന്നെയാണ്…  അവര് ഈ കുട്ടിക്ക് താഴെയാണ്… അച്ഛനില്ല,  അമ്മ മാത്രമേ ഉള്ളൂ,

”  അച്ഛൻ എവിടെ…?

സതിയുടെ മുഖത്തെ ചിരി മെല്ലെ മാഞ്ഞു തുടങ്ങിയിരുന്നു…

”  അച്ഛൻ മരിച്ചിട്ട് കുറെ കാലായി പിന്നെ കുട്ടിയുടെ അമ്മ വീട്ടുപണിക്കും തൊഴിലുറപ്പ് പണിക്കും പോയാണ് വീട്ടിലെ കാര്യങ്ങൾ ഒക്കെ നടത്തുന്നത്…

 പൂർണ്ണമായും അവരുടെ മുഖത്ത് മങ്ങൽ വ്യക്തമായി തന്നെ അമ്മാവൻ കണ്ടിരുന്നു…

” അപ്പോൾ വലിയ സാമ്പത്തിക ശേഷി ഒന്നും ഉള്ള കുടുംബമല്ലേ…?

”  കുടുംബത്തിന്റെ സാമ്പത്തികശേഷി നോക്കാൻ നമ്മൾ ഇപ്പോൾ ഇവനെ അങ്ങോട്ട് കെട്ടിച്ചയക്കുക ഒന്നുമല്ലല്ലോ… നമ്മുക്കും വലിയ സാമ്പത്തികം ഇല്ലലോ, അതവിടെ നിൽക്കട്ടെ കുട്ടിയെ ഇവന് ഇഷ്ടപ്പെടുക എന്നുള്ളതല്ലേ പ്രധാനം..?

 അമ്മാവൻ കടുപ്പിച്ച് അവരുടെ മുഖത്തേക്ക് നോക്കി ചോദിച്ചു,

”  അത് ശരിയാവും എന്ന് എനിക്ക് തോന്നി ചേട്ടാ… മൂന്നു പെൺകുട്ടികൾ, അച്ഛൻ ഇല്ല,  പിന്നെ കുടുംബത്തിന്റെ ബാധ്യത മൂത്ത മരുമകൻ തലയിൽ ആയിരിക്കും…  ഇവരുടെ തലയിൽ ആ കുടുംബം നോക്കേണ്ട അവസ്ഥ വരും..

സതി ദേഷ്യത്തോടെ പറഞ്ഞു..

”  ഇത്രകാലവും അവർക്ക് മരുമകൻ ഉണ്ടായിരുന്നില്ലല്ലോ…  അന്ന് അവർ  ജീവിച്ചത് എങ്ങനെയാണോ അങ്ങനെ തന്നെ അങ്ങ് ജീവിച്ചോളും, അല്ലാതെ അവൻ ആയിട്ട് പ്രത്യേകിച്ച് അവർക്ക് വേണ്ടി ഒന്നും ചെയ്യാൻ നിൽക്കേണ്ട…

”  എങ്കിലും എനിക്ക് എന്തോ ഒരു താൽപര്യക്കുറവ് പോലെ,
 ഇപ്പോൾ രമ്യ പറഞ്ഞു, രമ്യയുടെ ഒരു കൂട്ടുകാരിയുണ്ട് .. അവിടെ ബാങ്കിൽ ജോലി ചെയ്യുന്ന ആളാണ്,  ആ കുട്ടിക്ക് നല്ല സാമ്പത്തികശേഷി ഉണ്ട്… ഒറ്റ മോളാണ്.. ബാങ്ക് ജോലി ഉണ്ട്,  നമ്മുടെ സുധിയുടെ ഫോട്ടോ കണ്ടപ്പോൾ ഇഷ്ടമായി…   ആ കുട്ടിയെ കല്യാണം കഴിക്കുന്ന ആൾക്ക് ഉള്ളതാ അവരുടെ സമ്പാദ്യം ഒക്കെ.. ഇഷ്ടം പോലെ സ്വത്താണ്… പോരാതെ 100 പവനും കാറും ഒക്കെ ആണ് അതിന്റെ അച്ഛൻ കൊടുക്കാൻ വേണ്ടി തയ്യാറാക്കിയിരിക്കുന്നത്….  രമ്യ ഫോട്ടോ കാണിച്ചപ്പോൾ  സുധിയെ ഇഷ്ടമാണെന്ന് ആണ് പറഞ്ഞത്…  പിന്നെ ആകെയുള്ള ഒരു പ്രശ്നമെന്ന്  വെച്ചാൽ ആ കുട്ടി ഒന്നു വിവാഹം കഴിച്ചത് ആണ്… ഒറ്റ ആഴ്ച, ഒരു ആഴ്ച കഴിഞ്ഞപ്പോൾ  അതിന്റെ ഭർത്താവ് മരിച്ചുപോയി…  കുട്ടിയുടെ ജാതക ദോഷം ഒന്നും അല്ല, അയാളുടെ എന്തോ പ്രശ്നം…   അതുകൊണ്ട് ഇപ്പൊ വീട്ടിൽ ആണ് ഒരു ആഴ്ചയിലെ വിവാഹജീവിതത്തിൽ ഭർത്താവിനൊപ്പം കഴിഞ്ഞിട്ടുള്ളൂ.  എന്ന് പറഞ്ഞാലും രണ്ടാം കെട്ട് എന്ന് തന്നെയല്ലേ പറയുക,  അതുകൊണ്ട് കല്യാണം ഒന്നും നടന്നിട്ടില്ല…  27വയസേയുള്ളൂ,

 അമ്മാവന്റെ മുഖം വലിഞ്ഞു മുറുകുന്നത് വ്യക്തമായി കണ്ടിരുന്നു സതി… സുധിയുടെ മുഖത്ത് വേദനയാണ് പടർന്നത്…  ഒരു നിമിഷം താൻ പറഞ്ഞത് അബദ്ധമായി പോയോ എന്ന് സതിക്കും തോന്നിയിരുന്നു………കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button