Kerala

മാന്നാറിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് പരുക്കേറ്റ യുവാവ് മരിച്ചു

[ad_1]

ആലപ്പുഴ മാന്നാറിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മാന്നാർ കുട്ടമ്പേരൂർ മാടമ്പിൽ കൊച്ചുവീട്ടിൽ കിഴക്കേതിൽ രാജേഷ് കുമാറിന്റെ മകൻ പൃഥ്വിരാജ്(22) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച 7.30ന് ചെന്നിത്തല വാഴക്കൂട്ടം കടവിലൂടെ സുഹൃത്തിനൊപ്പം യാത്ര ചെയ്യവേയാണ് അപകടം

നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇരുവരെയും ഉടൻ തന്നെ മാവേലിക്കര സർക്കാർ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. ബൈക്ക് ഓടിച്ചിരുന്ന പ്രജിത്ത് പരുക്കുകളോടെ ചികിത്സയിലാണ്.
 



[ad_2]

Related Articles

Back to top button