Tuesday, 17 November 2026 About Us · Contact Us

യുപിയിൽ വോട്ടർമാരുടെ എണ്ണത്തിൽ വര്‍ധന; എസ്എസ്ആര്‍ കരട് പട്ടികയിൽ എസ്ഐആറിനേക്കാൾ 18.84 ലക്ഷം പേർ കൂടി

SIR - യുപിയിൽ വോട്ടർമാരുടെ എണ്ണത്തിൽ വര്‍ധന; എസ്എസ്ആര്‍ കരട് പട്ടികയിൽ എസ്ഐആറിനേക്കാൾ 18.84 ലക്ഷം പേർ കൂടി

ഉത്തര്‍പ്രദേശില്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. സ്‌പെഷ്യല്‍ സമ്മറി റിവിഷന്റെ (എസ്എസ്ആര്‍) ഭാഗമായുള്ള പുതിയ കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 18.84 ലക്ഷം വോട്ടര്‍മാര്‍ കൂടി. തീവ്ര വോട്ടര്‍ പട്ടികാ പരിഷ്‌കരണം (എസ്‌ഐആര്‍) പൂര്‍ത്തിയായ ശേഷമുള്ള കണക്കാണിത്. ഇതോടെ സംസ്ഥാനത്തെ ആകെ വോട്ടര്‍മാരുടെ എണ്ണം 13.58 കോടി കടന്നു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നവ്ദീപ് റിന്‍വയാണ് കരട് പട്ടികയിലൂടെ ഈ കണക്കുകള്‍ പുറത്ത് വിട്ടത്. എസ്എസ്ആര്‍ കരട് പട്ടികയില്‍ 10.97 ലക്ഷം വനിത വോട്ടര്‍മാരും പുതിയതായി ഇടംപിടിച്ചിട്ടുണ്ട്.

ഈ വര്‍ഷം ഏപ്രില്‍ 10നാണ് ഉത്തര്‍പ്രദേശില്‍ എസ്‌ഐആര്‍ നടപടികള്‍ പൂര്‍ത്തിയാക്കി അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചത്. അന്ന് സംസ്ഥാനത്ത് 13,39,84,792 വോട്ടര്‍മാരാണുണ്ടായിരുന്നത്. എന്നാല്‍ ചൊവ്വാഴ്ച പുറത്തുവിട്ട കണക്കനുസരിച്ച് ഇത് 13,58,68,905 ആയി ഉയര്‍ന്നു. കഴിഞ്ഞ ഏഴുമാസത്തിനിടെ 18,84,113 പേരുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. പുതിയ പട്ടികയില്‍ സ്ത്രീ വോട്ടര്‍മാരുടെ എണ്ണത്തിലും വര്‍ധനയുണ്ടായി.

അതിനിടെ, ഉത്തര്‍പ്രദേശില്‍ വോട്ടര്‍ പട്ടികയില്‍ നിന്നും ഹിന്ദു വോട്ടര്‍മാര്‍ ഒഴിവാക്കപ്പെട്ടെന്ന് ആരോപിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ മറുപടി നല്‍കിയിരുന്നു. വോട്ടര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ അവരുടെ ജാതിയോ മതമോ ഉള്‍പ്പെടുത്താറില്ലെന്നാണ് സിഇഒ നവ്ദീപ് റിന്‍വാ വ്യക്തമാക്കിയത്. എസ്ഐആറിന് ശേഷം വോട്ടര്‍പട്ടികയിലുണ്ടായ പൊരുത്തക്കേടുകളെ കുറിച്ച് ഒരു അഭിമുഖത്തിലയിരുന്നു യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടിയത്. സംസ്ഥാനത്ത് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയില്‍ ഇടംപിടിച്ചിരുന്ന 1.27കോടിയോളം ഹിന്ദു വോട്ടര്‍മാരുടെ പേരുകള്‍ ഇലക്ഷന്‍ കമ്മീഷന്റെ വോട്ടര്‍ പട്ടികയില്‍ നിന്നും അപ്രത്യക്ഷമായെന്നായിരുന്നു മുഖ്യമന്ത്രി ആരോപിച്ചത്.

ഒഴിവാക്കപ്പെട്ട 66 ലക്ഷം വോട്ടര്‍മാരില്‍, 55 ലക്ഷം പേര്‍ ഹിന്ദുക്കള്‍ക്കായുള്ള സര്‍ക്കാര്‍ ക്ഷേമപദ്ധതികളില്‍ ഉള്‍പ്പെട്ടവരാണെന്നും ഏകദേശം 4.5ലക്ഷത്തോളം പേര്‍ 18, 19 പ്രായമുള്ള യുവാക്കളാണെന്നും യോഗി അവകാശപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഇലക്ഷന്‍ കമ്മീഷന് ഒരു നിവേദനം നല്‍കിയിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് മാധ്യമങ്ങള്‍ ഉയര്‍ത്തി ചോദ്യങ്ങള്‍ക്കാണ് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തത വരുത്തിയത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീര്‍ഥാടനം; തിരക്ക് കൂടുമ്പോള്‍ വെര്‍ച്വല്‍ ക്യൂ വഴിയുള്ള ബുക്കിംഗ് വര്‍ധിപ്പിക്കും: മന്ത്രി കെ മുരളീധരന്‍

ശബരിമല തീര്‍ഥാടനം; തിരക്ക് കൂടുമ്പോള്‍ വെര്‍ച്വല്‍ ക്യൂ വഴിയുള്ള ബുക്കിംഗ് വര്‍ധിപ്പിക്കും: മന്ത്രി കെ മുരളീധരന്‍

3 മണിക്കൂർ മുൻപ്
കരുവന്നൂർ കള്ളപ്പണക്കേസ്: പണം തിരിച്ചടച്ചാലും പ്രതികൾക്ക് രക്ഷയില്ല, വിചാരണ നേരിടണമെന്ന് ഹൈക്കോടതി

കരുവന്നൂർ കള്ളപ്പണക്കേസ്: പണം തിരിച്ചടച്ചാലും പ്രതികൾക്ക് രക്ഷയില്ല, വിചാരണ നേരിടണമെന്ന് ഹൈക്കോടതി

4 മണിക്കൂർ മുൻപ്
ഏജന്റ് 007-ന് ഇനി പുതിയ മുഖം; ഡാനിയൽ ക്രെയ്ഗിന് പകരക്കാരനായി റോബർട്ട് പാറ്റിൻസൺ പുതിയ ജെയിംസ് ബോണ്ടാകും

ഏജന്റ് 007-ന് ഇനി പുതിയ മുഖം; ഡാനിയൽ ക്രെയ്ഗിന് പകരക്കാരനായി റോബർട്ട് പാറ്റിൻസൺ പുതിയ ജെയിംസ് ബോണ്ടാകും

4 മണിക്കൂർ മുൻപ്
യുപിയിൽ 1.27 കോടി ഹിന്ദു വോട്ടുകൾ കാണാനില്ലെന്ന മുഖ്യമന്ത്രി യോഗിയുടെ ആരോപണം; മറുപടിയുമായി സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ

യുപിയിൽ 1.27 കോടി ഹിന്ദു വോട്ടുകൾ കാണാനില്ലെന്ന മുഖ്യമന്ത്രി യോഗിയുടെ ആരോപണം; മറുപടിയുമായി സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ

5 മണിക്കൂർ മുൻപ്
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരായ പോസ്റ്റുകള്‍ നീക്കം ചെയ്തത് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം; നിയമസഭയിൽ രമേശ് ചെന്നിത്തല

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരായ പോസ്റ്റുകള്‍ നീക്കം ചെയ്തത് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം; നിയമസഭയിൽ രമേശ് ചെന്നിത്തല

5 മണിക്കൂർ മുൻപ്
ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; അമ്പലപ്പുഴ നോർത്തിലും ചെന്നിത്തലയിലും രോഗം സ്ഥിരീകരിച്ചു

ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; അമ്പലപ്പുഴ നോർത്തിലും ചെന്നിത്തലയിലും രോഗം സ്ഥിരീകരിച്ചു

7 മണിക്കൂർ മുൻപ്