Wednesday, 18 November 2026 About Us · Contact Us

ഇറാൻ തീരത്തിന് സമീപം എൽ.പി.ജി ടാങ്കറിന് നേരെ ആക്രമണം; ഒരു ഇന്ത്യൻ നാവികനെ കാണാതായി, രണ്ടുപേർക്ക് പരിക്ക്

​

Hormuzz - ഇറാൻ തീരത്തിന് സമീപം എൽ.പി.ജി ടാങ്കറിന് നേരെ ആക്രമണം; ഒരു ഇന്ത്യൻ നാവികനെ കാണാതായി, രണ്ടുപേർക്ക് പരിക്ക്

ഹോർമുസ് കടലിടുക്കിൽ ഇറാൻ തീരത്തിന് സമീപം എൽ.പി.ജി ടാങ്കർ കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികനെ കാണാതായി. അപകടത്തിൽ രണ്ട് ഇന്ത്യൻ നാവികർക്ക് പരിക്കേറ്റതായും വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

​പനാമ പതാക വഹിക്കുന്ന ‘എം.ടി. താര ഗ്യാസ്’ (MT Tara Gas) എന്ന കപ്പലിന് നേരെയാണ് നവംബർ 16-ന് രാത്രി ആക്രമണമുണ്ടായത്. ഒമാനിലെ ഖസബിന് വടക്ക് ഭാഗത്തുവെച്ചുണ്ടായ ആക്രമണത്തെത്തുടർന്ന് കപ്പലിന്റെ എൻജിൻ റൂമിൽ തീപിടിക്കുകയും കപ്പൽ പ്രവർത്തനരഹിതമാകുകയും ചെയ്തു.

​ആക്രമണ സമയത്ത് കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യൻ ജീവനക്കാരിൽ 21 പേരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി ഒമാനിലെത്തിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു. കാണാതായ നാവികനെ കണ്ടെത്തുന്നതിനായി പ്രാദേശിക രക്ഷാപ്രവർത്തകരുമായും കപ്പൽ കമ്പനിയുമായും ചേർന്ന് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുന്നുണ്ടെന്നും, മേഖലയിലെ വാണിജ്യ കപ്പലുകൾക്ക് നേരെ നടക്കുന്ന ഇത്തരം ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പാകിസ്താനെ തകർത്ത് സാഫ് കപ്പിൽ മുത്തമിട്ട് ഇന്ത്യ; നീലപ്പടയ്ക്ക് പത്താം ചരിത്രക്കിരീടം

പാകിസ്താനെ തകർത്ത് സാഫ് കപ്പിൽ മുത്തമിട്ട് ഇന്ത്യ; നീലപ്പടയ്ക്ക് പത്താം ചരിത്രക്കിരീടം

13 മണിക്കൂർ മുൻപ്
ഷെയ്ഖ് ഹസീനയുടെ തിരിച്ചുവരവ് അഭ്യൂഹങ്ങൾക്കിടെ ധാക്ക വിമാനത്താവളത്തിന് സമീപം ബോംബ് സ്ഫോടനം; മൂന്ന് പേർക്ക് പരുക്ക്

ഷെയ്ഖ് ഹസീനയുടെ തിരിച്ചുവരവ് അഭ്യൂഹങ്ങൾക്കിടെ ധാക്ക വിമാനത്താവളത്തിന് സമീപം ബോംബ് സ്ഫോടനം; മൂന്ന് പേർക്ക് പരുക്ക്

16 മണിക്കൂർ മുൻപ്
പാലത്തായി പീഡനക്കേസ്: പ്രതി പത്മരാജന് വീണ്ടും സുപ്രിംകോടതിയുടെ നോട്ടീസ്

പാലത്തായി പീഡനക്കേസ്: പ്രതി പത്മരാജന് വീണ്ടും സുപ്രിംകോടതിയുടെ നോട്ടീസ്

17 മണിക്കൂർ മുൻപ്
വന്ദേഭാരതിൽ ബന്ധുക്കളെ യാത്രയാക്കാനെത്തി; ഓട്ടോമാറ്റിക് വാതിലുകൾ അടഞ്ഞതോടെ ഉള്ളിൽ കുടുങ്ങി: 36,000 രൂപ പിഴയിട്ട് റെയിൽവേ

വന്ദേഭാരതിൽ ബന്ധുക്കളെ യാത്രയാക്കാനെത്തി; ഓട്ടോമാറ്റിക് വാതിലുകൾ അടഞ്ഞതോടെ ഉള്ളിൽ കുടുങ്ങി: 36,000 രൂപ പിഴയിട്ട് റെയിൽവേ

18 മണിക്കൂർ മുൻപ്
കാശിക്കു പോകുന്നു, ദൈവത്തോടലിയും; കുറിപ്പെഴുതി വീട് വിട്ട 17കാരനെ പറ്റി സൂചനകളില്ലെന്ന് ക്രൈംബ്രാഞ്ച്

കാശിക്കു പോകുന്നു, ദൈവത്തോടലിയും; കുറിപ്പെഴുതി വീട് വിട്ട 17കാരനെ പറ്റി സൂചനകളില്ലെന്ന് ക്രൈംബ്രാഞ്ച്

19 മണിക്കൂർ മുൻപ്
യുപിയിൽ 1.27 കോടി ഹിന്ദു വോട്ടുകൾ കാണാനില്ലെന്ന മുഖ്യമന്ത്രി യോഗിയുടെ ആരോപണം; മറുപടിയുമായി സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ

യുപിയിൽ 1.27 കോടി ഹിന്ദു വോട്ടുകൾ കാണാനില്ലെന്ന മുഖ്യമന്ത്രി യോഗിയുടെ ആരോപണം; മറുപടിയുമായി സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ

19 മണിക്കൂർ മുൻപ്