Wednesday, 18 November 2026 About Us · Contact Us

ഉത്തരാഖണ്ഡിലെ ചമോലിയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി

Strong Earthquake Hits Northeastern Japan More Than 20 - ഭൂകമ്പം
വടക്കുകിഴക്കൻ ജപ്പാനിൽ ശക്തമായ ഭൂചലനം; ടോക്കിയോയിലും പ്രകമ്പനം, 20-ലേറെ പേർക്ക് പരിക്ക്

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ബുധനാഴ്ച രാവിലെ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 10.21-ഓടെയാണ് ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു.

​ചമോലി ജില്ലയിലെ ജ്യോതിർമഠത്തിന് സമീപമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂമിക്കടിയിൽ 10 കിലോമീറ്റർ ആഴത്തിലാണ് ചലനം ഉണ്ടായത്. ജില്ലയുടെ മിക്ക ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതോടെ പരിഭ്രാന്തരായ ആളുകൾ വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും പുറത്തേക്കിറങ്ങി ഓടി.

​സംഭവത്തിൽ ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ