ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അമ്മ സാവിത്രി ദേവി അന്തരിച്ചു
ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അമ്മ സാവിത്രി ദേവി (91) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന അവർ, ഉത്തരാഖണ്ഡിലെ പൗരി ഗഡ്വാൾ ജില്ലയിലുള്ള ജന്മഗ്രാമമായ പഞ്ചൂരിലെ വസതിയിൽ വെച്ച് വെള്ളിയാഴ്ചയാണ് അന്തരിച്ചത്.
പൗരി ഗഡ്വാൾ സീനിയർ പോലീസ് സൂപ്രണ്ട് (എസ്.എസ്.പി) സർവേഷ് പൻവാറും കുടുംബാംഗങ്ങളുമാണ് മരണവിവരം സ്ഥിരീകരിച്ചത്. സംസ്കാര ചടങ്ങുകൾ ശനിയാഴ്ച ഹരിദ്വാറിൽ നടക്കുമെന്നാണ് വിവരം. അമ്മയ്ക്ക് അന്ത്യോപചാരം അർപ്പിക്കാനായി യോഗി ആദിത്യനാഥ് ഉത്തരാഖണ്ഡിലേക്ക് തിരിക്കും.
അന്തരിച്ച മുൻ വനംവകുപ്പ് ഉദ്യോഗസ്ഥൻ ആനന്ദ് സിംഗ് ബിഷ്ടിന്റെ ഭാര്യയാണ് സാവിത്രി ദേവി. 2020 ഏപ്രിലിലായിരുന്നു ആനന്ദ് സിംഗ് ബിഷ്ട് അന്തരിച്ചത്. സാവിത്രി ദേവിയുടെ നിര്യാണത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഉൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

കാർഷിക വികസന സമിതി തലപ്പത്തേക്ക് പി.ജെ. ജോസഫ്; കാബിനറ്റ് റാങ്ക് നൽകാൻ തീരുമാനം

മുഖ്യമന്ത്രിയെ കാണാൻ അനുമതിയില്ലാതെ മുറിക്ക് മുന്നിലെത്തി; ഡൽഹി കേരള ഹൗസ് ജീവനക്കാർക്കെതിരെ നടപടി

അക്വാൻ ചുഴലിക്കാറ്റ് ദുർബലമാകുന്നു; മണിക്കൂറിൽ 90 കി.മീ വേഗതയിൽ ഗോപാൽപൂർ തീരത്തേക്ക്, മുന്നൊരുക്കങ്ങൾ വിലയിരുത്തി ഒഡീഷ മുഖ്യമന്ത്രി

ഗുണ്ടാത്തലവൻ നസീം ദുറാനി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; ദാവൂദ് ഇബ്രാഹിമിന്റെ ‘ഡി കമ്പനി’യുമായി അടുത്ത ബന്ധം

അഭിരാം കൊലപാതകം; തേങ്ങ കൊണ്ട് തലയ്ക്കടിച്ചു: ഉമർ എത്തിയതോടെ ബെൽറ്റ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു
