Saturday, 21 November 2026 About Us · Contact Us

അക്കൗണ്ടുകൾ മരവിപ്പിച്ചതിൽ പ്രതിഷേധം; ഹൈദരാബാദിലെ മെറ്റ ഓഫിസിലേക്ക് ഇരച്ചുകയറി യൂത്ത് കോൺഗ്രസ് പ്രവർത്തകർ, പൂച്ചെട്ടികൾ തകർത്തു

Meta Attack - അക്കൗണ്ടുകൾ മരവിപ്പിച്ചതിൽ പ്രതിഷേധം; ഹൈദരാബാദിലെ മെറ്റ ഓഫിസിലേക്ക് ഇരച്ചുകയറി യൂത്ത് കോൺഗ്രസ് പ്രവർത്തകർ, പൂച്ചെട്ടികൾ തകർത്തു

നേതാക്കളുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ മരവിപ്പിച്ചതിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിലും പ്രതിഷേധിച്ച് ഹൈദരാബാദ് ഗച്ചിബൗളിയിലുള്ള ‘മെറ്റ’ (Meta) ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇരച്ചുകയറി. തെലങ്കാന യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ജക്കിഡി ശിവചരൺ റെഡ്ഡിയുടെ നേതൃത്വത്തിൽ എത്തിയ പ്രവർത്തകർ ഓഫിസ് പരിസരത്ത് പ്രതിഷേധിക്കുകയും പൂച്ചെട്ടികൾ തകർക്കുകയും ചെയ്തു.

​ഇന്ത്യൻ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബ്, ദേശീയ ഇൻ-ചാർജ് മനീഷ് ശർമ്മ എന്നിവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് പ്രതിഷേധത്തിന് കാരണമായത്. ബിജെപിയുടെ നിർദേശപ്രകാരമാണ് മെറ്റ പ്രവർത്തിക്കുന്നതെന്നും പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമർത്തുകയാണെന്നും പ്രവർത്തകർ ആരോപിച്ചു.

​പ്രതിപക്ഷ നേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയും അക്കൗണ്ടുകൾക്ക് മേലുള്ള നിയന്ത്രണങ്ങൾ ഏഴ് ദിവസത്തിനകം നീക്കണമെന്ന് യൂത്ത് കോൺഗ്രസ് അന്ത്യശാസനം നൽകി. അല്ലാത്തപക്ഷം രാജ്യവ്യാപകമായി മെറ്റ ഓഫിസുകൾക്ക് മുന്നിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.

​സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇരുപതോളം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് നീക്കി. അതേസമയം, പ്രതിഷേധത്തിന് പിന്നാലെ നേതാക്കളുടെ അക്കൗണ്ടുകൾ പുനഃസ്ഥാപിച്ചതായി യൂത്ത് കോൺഗ്രസ് പിന്നീട് അവകാശപ്പെട്ടു. സംഭവത്തിൽ ബിജെപിയും ബിആർഎസ് നേതാവ് കെ.ടി. രാമറാവുവും കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

നാഗർകോവിലിൽ ട്രെയിൻ ബോഗിയിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; പ്രതി പിടിയിൽ

നാഗർകോവിലിൽ ട്രെയിൻ ബോഗിയിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; പ്രതി പിടിയിൽ

2 മണിക്കൂർ മുൻപ്
കോൺഗ്രസിൽ എതിർപ്പ് കടുത്തു; പ്രസ്താവനകൾ തിരുത്തണമെന്ന് ആവശ്യം, കെപിസിസിക്ക് ഉടൻ കത്ത് നൽകില്ലെന്ന് പത്മജ

കോൺഗ്രസിൽ എതിർപ്പ് കടുത്തു; പ്രസ്താവനകൾ തിരുത്തണമെന്ന് ആവശ്യം, കെപിസിസിക്ക് ഉടൻ കത്ത് നൽകില്ലെന്ന് പത്മജ

2 മണിക്കൂർ മുൻപ്
മൃതദേഹവുമായി പോയ ആംബുലൻസ് പിക്കപ്പ് വാനിലിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം

മൃതദേഹവുമായി പോയ ആംബുലൻസ് പിക്കപ്പ് വാനിലിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം

3 മണിക്കൂർ മുൻപ്
ശബരിമല തീർഥാടകർക്ക് കൈത്താങ്ങായി ‘ശരൺ’ ഡിജിറ്റൽ പ്ലാറ്റ്‌ഫോം; ആറ് ഭാഷകളിൽ സമഗ്ര വിവരങ്ങൾ വിരൽത്തുമ്പിൽ

ശബരിമല തീർഥാടകർക്ക് കൈത്താങ്ങായി ‘ശരൺ’ ഡിജിറ്റൽ പ്ലാറ്റ്‌ഫോം; ആറ് ഭാഷകളിൽ സമഗ്ര വിവരങ്ങൾ വിരൽത്തുമ്പിൽ

3 മണിക്കൂർ മുൻപ്
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസുകൾ: രണ്ട് കേസുകളിൽ കരട് കുറ്റപത്രം തയ്യാറായി; നിയമോപദേശത്തിന് കൈമാറി

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസുകൾ: രണ്ട് കേസുകളിൽ കരട് കുറ്റപത്രം തയ്യാറായി; നിയമോപദേശത്തിന് കൈമാറി

4 മണിക്കൂർ മുൻപ്
‘എന്റെ അറിവോടെയല്ല മകൻ കാർ കൊണ്ടുപോയത്, ആർ.സി റദ്ദാക്കരുത്’; കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി ജഡ്ജി

‘എന്റെ അറിവോടെയല്ല മകൻ കാർ കൊണ്ടുപോയത്, ആർ.സി റദ്ദാക്കരുത്’; കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി ജഡ്ജി

5 മണിക്കൂർ മുൻപ്