Saturday, 21 November 2026 About Us · Contact Us

ബിജെപി പ്രവേശനം തെറ്റായ തീരുമാനം, പദവി മോഹിച്ചല്ല മടക്കം’; കോൺഗ്രസ് പ്രവർത്തകരോട് ഹൃദയം തൊട്ട് മാപ്പ് പറഞ്ഞ് പത്മജ വേണുഗോപാൽ

ബിജെപി പ്രവേശനം തെറ്റായ തീരുമാനം, പദവി മോഹിച്ചല്ല മടക്കം’; കോൺഗ്രസ് പ്രവർത്തകരോട് ഹൃദയം തൊട്ട് മാപ്പ് പറഞ്ഞ് പത്മജ വേണുഗോപാൽ - bjp, congress, കൊച്ചി

ബിജെപി വിട്ടതിന് പിന്നാലെ കോണ്‍ഗ്രസിലേക്ക് ചേക്കേറാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ മുന്‍പ് നടത്തിയ പ്രതികരണങ്ങളില്‍ ക്ഷമാപണവുമായി പത്മജ വേണുഗോപാല്‍. പല ഭാഗങ്ങളിൽ നിന്നുമുള്ള കോൺഗ്രസ് പ്രവർത്തകരുടെ വിമർശനങ്ങൾ പൂർണ്ണമായും ഉൾക്കൊള്ളുന്നുവെന്നും ഓരോ കോൺഗ്രസ് പ്രവർത്തകനും പ്രസ്ഥാനത്തിനും ഏറ്റ മുറിവിന് ഹൃദയത്തിന്റെ ഭാഷയിൽ എല്ലാവരോടും ക്ഷമാപണം നടത്തുന്നുവെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. അടുത്ത മാസം അച്ഛന്റെ ചരമ വാർഷിക വേളയിൽ എന്റെ പ്രിയപ്പെട്ട കോൺഗ്രസ് പ്രവർത്തകർക്കൊപ്പം അച്ഛന്റെ സ്മൃതി കുടീരത്തിൽ ആദരവ് അർപ്പിക്കുക മാത്രമാണ് എന്റെ മുന്നിലുള്ള ലക്ഷ്യമെന്നും അവർ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ….

വികാരപരമായ ഒരു നിമിഷത്തിൽ ഞാൻ എടുത്ത തെറ്റായ തീരുമാനമായിരുന്നു ബിജെപി പ്രവേശനം എന്ന് രാജിവെച്ച വേളയിൽ ഞാൻ പറഞ്ഞത് ഹൃദയത്തിന്റെ ഭാഷയിലാണ്. അന്ന് ഞാൻ എടുത്ത തീരുമാനം കെ. കരുണാകരൻ എന്ന വ്യക്തിയെയും എന്നെയും സ്നേഹിച്ച നിരവധി കോൺഗ്രസ് പ്രവർത്തകർക്ക് ആഴത്തിൽ മുറിവേൽപ്പിച്ചു എന്ന തിരിച്ചറിവിലാണ് ഒരു മടങ്ങി വരവിന് ഞാൻ തയ്യാറെടുത്തത്. ഏതെങ്കിലും ഒരു പദവി മോഹിച്ചല്ല മറിച്ച് ഒരു കോൺഗ്രസ്സുകാരിയായി മാറണം എന്നത് മാത്രമാണ് എന്റെ മനസ്സിലുള്ളത്. പല ഭാഗങ്ങളിൽ നിന്നും ഉള്ള കോൺഗ്രസ് പ്രവർത്തകരുടെ വിമർശനങ്ങൾ പൂർണ്ണമായും ഉൾക്കൊള്ളുകയും ഓരോ കോൺഗ്രസ് പ്രവർത്തകനും പ്രസ്ഥാനത്തിനും ഏറ്റ മുറിവിന് ഹൃദയത്തിന്റെ ഭാഷയിൽ എല്ലാവരോടും ക്ഷമാപണം നടത്തുവാനും ഈ അവസരം ഞാൻ വിനിയോഗിക്കുകയാണ്. അടുത്ത മാസം അച്ഛന്റെ ചരമ വാർഷിക വേളയിൽ എന്റെ പ്രിയപ്പെട്ട കോൺഗ്രസ് പ്രവർത്തകർക്കൊപ്പം അച്ഛന്റെ സ്മൃതി കുടീരത്തിൽ ആദരവ് അർപ്പിക്കുക മാത്രമാണ് എന്റെ മുന്നിലുള്ള ലക്ഷ്യം

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസുകൾ: രണ്ട് കേസുകളിൽ കരട് കുറ്റപത്രം തയ്യാറായി; നിയമോപദേശത്തിന് കൈമാറി

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസുകൾ: രണ്ട് കേസുകളിൽ കരട് കുറ്റപത്രം തയ്യാറായി; നിയമോപദേശത്തിന് കൈമാറി

3 മണിക്കൂർ മുൻപ്
‘എന്റെ അറിവോടെയല്ല മകൻ കാർ കൊണ്ടുപോയത്, ആർ.സി റദ്ദാക്കരുത്’; കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി ജഡ്ജി

‘എന്റെ അറിവോടെയല്ല മകൻ കാർ കൊണ്ടുപോയത്, ആർ.സി റദ്ദാക്കരുത്’; കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി ജഡ്ജി

4 മണിക്കൂർ മുൻപ്
മെസ്സി തട്ടിപ്പ്; മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെ പ്രതി ചേർക്കാനുള്ള ഉത്തരവിറങ്ങി ആഭ്യന്തര വകുപ്പ്

മെസ്സി തട്ടിപ്പ്; മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെ പ്രതി ചേർക്കാനുള്ള ഉത്തരവിറങ്ങി ആഭ്യന്തര വകുപ്പ്

16 മണിക്കൂർ മുൻപ്
മയില്‍പ്പീലി പരീക്ഷ: ‘സർക്കാർ നീങ്ങിയത് അനുകൂല വിധി നേടാനാകുമെന്ന മുൻധാരണയോടെ’; രൂക്ഷവിമർശനവുമായി പിണറായി വിജയൻ

മയില്‍പ്പീലി പരീക്ഷ: ‘സർക്കാർ നീങ്ങിയത് അനുകൂല വിധി നേടാനാകുമെന്ന മുൻധാരണയോടെ’; രൂക്ഷവിമർശനവുമായി പിണറായി വിജയൻ

17 മണിക്കൂർ മുൻപ്
നാറ്റോ സഖ്യരാജ്യമായ പോളണ്ടിൽ റഷ്യൻ മിസൈൽ ആക്രമണം; യുദ്ധഭീതിയിൽ യൂറോപ്പ്

നാറ്റോ സഖ്യരാജ്യമായ പോളണ്ടിൽ റഷ്യൻ മിസൈൽ ആക്രമണം; യുദ്ധഭീതിയിൽ യൂറോപ്പ്

17 മണിക്കൂർ മുൻപ്
അങ്കണവാടി ജീവനക്കാർക്ക് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്യാൻ സർക്കാർ; 41.64 കോടി രൂപ അനുവദിച്ചു

അങ്കണവാടി ജീവനക്കാർക്ക് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്യാൻ സർക്കാർ; 41.64 കോടി രൂപ അനുവദിച്ചു

18 മണിക്കൂർ മുൻപ്