Saturday, 21 November 2026 About Us · Contact Us

താജ്മഹലിന് അനുമതി, നിസാമുദ്ദീൻ ദർഗയ്ക്ക് വിലക്ക്: പാക് എസ്‌സിഒ പ്രതിനിധി സംഘത്തിന് ഇന്ത്യ അനുമതി നൽകിയതിങ്ങനെ

താജ്മഹലിന് അനുമതി, നിസാമുദ്ദീൻ ദർഗയ്ക്ക് വിലക്ക്: പാക് എസ്‌സിഒ പ്രതിനിധി സംഘത്തിന് ഇന്ത്യ അനുമതി നൽകിയതിങ്ങനെ

ഷാങ്ഹായ് സഹകരണ സംഘടനയുടെ (SCO) സിവിലൈസേഷണൽ ഡയലോഗ് ഫോറത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയ പാകിസ്ഥാൻ കാലാവസ്ഥാ വ്യതിയാന മന്ത്രി മുസാദിഖ് മാലിക്കിനും സംഘത്തിനും ആഗ്രയിലെ താജ്മഹൽ സന്ദർശിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. എന്നാൽ, ഡൽഹിയിലെ നിസാമുദ്ദീൻ ദർഗ സന്ദർശിക്കാനുള്ള അനുമതി സുരക്ഷാ കാരണങ്ങളാൽ നിഷേധിച്ചു.

​നവംബർ 20 മുതൽ 22 വരെ ഡൽഹിയിലെ പുരാന കിലയിൽ നടക്കുന്ന ത്രിദിന എസ്‌സിഒ സമ്മേളനത്തിൽ പങ്കെടുക്കാനാണ് പാക് മന്ത്രിയും സംഘവും എത്തിയത്. 2023 മെയ് മാസത്തിൽ അന്നത്തെ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി ഗോവയിലെ എസ്‌സിഒ യോഗത്തിൽ പങ്കെടുത്തതിന് ശേഷം, മൂന്ന് വർഷത്തിലേറെക്കാലത്തിനിടെ ഇന്ത്യയിലെത്തുന്ന ആദ്യ പാകിസ്ഥാൻ ഫെഡറൽ മന്ത്രിയാണ് മുസാദിഖ് മാലിക്. 2025 ഏപ്രിലിലെ പഹൽഗാം ഭീകരാക്രമണത്തിനും തുടർന്നുണ്ടായ ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നടപടിക്കും ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് ഈ സന്ദർശനം എന്നതും ശ്രദ്ധേയമാണ്.

​പരിപാടിക്കൊപ്പം താജ്മഹലും നിസാമുദ്ദീൻ ദർഗയും സന്ദർശിക്കാൻ പാക് പ്രതിനിധി സംഘം അനുമതി തേടിയിരുന്നു. ആദ്യ ഘട്ടത്തിൽ ഇരു സ്ഥലങ്ങളിലേക്കുമുള്ള അനുമതി നിഷേധിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും, പിന്നീട് താജ്മഹൽ സന്ദർശനത്തിന് മാത്രം അനുമതി നൽകാനും നിസാമുദ്ദീൻ ദർഗ സന്ദർശനത്തിന് വിലക്കേർപ്പെടുത്താനും കേന്ദ്ര വിദേശകാര്യ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ആലപ്പുഴ ബീച്ച് സന്ദർശിക്കാൻ സുരേഷ് ഗോപിക്ക് എങ്ങനെ ധൈര്യം വന്നു; ജനപ്രതിനിധിയായ എന്നെ അറിയിച്ചില്ല രൂക്ഷവിമർശനവുമായി ജി. സുധാകരൻ

ആലപ്പുഴ ബീച്ച് സന്ദർശിക്കാൻ സുരേഷ് ഗോപിക്ക് എങ്ങനെ ധൈര്യം വന്നു; ജനപ്രതിനിധിയായ എന്നെ അറിയിച്ചില്ല രൂക്ഷവിമർശനവുമായി ജി. സുധാകരൻ

2 മണിക്കൂർ മുൻപ്
2500ലധികം അഗ്നിവീർ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽക്കാൻ ശ്രമം; 14കാരൻ പിടിയിൽ

2500ലധികം അഗ്നിവീർ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽക്കാൻ ശ്രമം; 14കാരൻ പിടിയിൽ

2 മണിക്കൂർ മുൻപ്
അക്കൗണ്ടുകൾ മരവിപ്പിച്ചതിൽ പ്രതിഷേധം; ഹൈദരാബാദിലെ മെറ്റ ഓഫിസിലേക്ക് ഇരച്ചുകയറി യൂത്ത് കോൺഗ്രസ് പ്രവർത്തകർ, പൂച്ചെട്ടികൾ തകർത്തു

അക്കൗണ്ടുകൾ മരവിപ്പിച്ചതിൽ പ്രതിഷേധം; ഹൈദരാബാദിലെ മെറ്റ ഓഫിസിലേക്ക് ഇരച്ചുകയറി യൂത്ത് കോൺഗ്രസ് പ്രവർത്തകർ, പൂച്ചെട്ടികൾ തകർത്തു

2 മണിക്കൂർ മുൻപ്
മൃതദേഹവുമായി പോയ ആംബുലൻസ് പിക്കപ്പ് വാനിലിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം

മൃതദേഹവുമായി പോയ ആംബുലൻസ് പിക്കപ്പ് വാനിലിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം

5 മണിക്കൂർ മുൻപ്
മണിപ്പൂരിൽ വൻ വ്യാജമദ്യ ദുരന്തം; 11 പേർക്ക് ദാരുണാന്ത്യം, 300ലേറെ പേർ ചികിത്സയിൽ

മണിപ്പൂരിൽ വൻ വ്യാജമദ്യ ദുരന്തം; 11 പേർക്ക് ദാരുണാന്ത്യം, 300ലേറെ പേർ ചികിത്സയിൽ

6 മണിക്കൂർ മുൻപ്
മയില്‍പ്പീലി പരീക്ഷ: ‘സർക്കാർ നീങ്ങിയത് അനുകൂല വിധി നേടാനാകുമെന്ന മുൻധാരണയോടെ’; രൂക്ഷവിമർശനവുമായി പിണറായി വിജയൻ

മയില്‍പ്പീലി പരീക്ഷ: ‘സർക്കാർ നീങ്ങിയത് അനുകൂല വിധി നേടാനാകുമെന്ന മുൻധാരണയോടെ’; രൂക്ഷവിമർശനവുമായി പിണറായി വിജയൻ

20 മണിക്കൂർ മുൻപ്