സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകുന്നു; ചൊവ്വ, ബുധൻ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ വീണ്ടും സജീവമാകുന്നു. വരുന്ന ചൊവ്വ (നവംബർ 24), ബുധൻ (നവംബർ 25) ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. ഇതിന്റെ ഭാഗമായി അഞ്ച് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ:
- ചൊവ്വ (നവംബർ 24): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട
- ബുധൻ (നവംബർ 25): പത്തനംതിട്ട, കോട്ടയം, ഇടുക്കി
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ‘ശക്തമായ മഴ’ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലുള്ളവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. അതേസമയം, കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ നിലവിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

അക്വാൻ ചുഴലിക്കാറ്റ് ദുർബലമാകുന്നു; മണിക്കൂറിൽ 90 കി.മീ വേഗതയിൽ ഗോപാൽപൂർ തീരത്തേക്ക്, മുന്നൊരുക്കങ്ങൾ വിലയിരുത്തി ഒഡീഷ മുഖ്യമന്ത്രി

മണാലിയിൽ കനത്ത മഞ്ഞുവീഴ്ച; വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്

പ്രണയമഴയുമായി വീണ്ടും മണിരത്നം; വിജയ് സേതുപതിയും സായ് പല്ലവിയും ഒന്നിക്കുന്ന ഇഞ്ചിവെല്ലം ജനുവരി 29-ന് തിയേറ്ററുകളിലേക്ക്

വടക്കൻ കേരളത്തിൽ മഴ കനക്കും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 14 ജില്ലകളിലും യെല്ലോ അലർട്ട്: ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത
