കോഴിക്കോട് 60 വർഷം പഴക്കമുള്ള ബേക്കറി യൂണിറ്റിൽ തീപിടിത്തം; 20 ലക്ഷം രൂപയുടെ നാശനഷ്ടം
കോഴിക്കോട്: ബേപ്പൂരിൽ 60 വർഷം പഴക്കമുള്ള ബേക്കറി നിർമാണ യൂണിറ്റിലുണ്ടായ തീപിടിത്തത്തിൽ 20 ലക്ഷം രൂപയുടെ നാശനഷ്ടം. ബി സി റോഡ് ജങ്ഷന് സമീപം എൽപി സ്കൂളിന് എതിർവശത്തുള്ള റീന ബേക്കറിയിലാണ് ഞായറാഴ്ച പുലർച്ചെ 2.25ഓടെ തീപിടിത്തമുണ്ടായത്.
മീഞ്ചന്ത ഫയർ സ്റ്റേഷനിൽ നിന്നുള്ള അഗ്നിരക്ഷാസേന ഒരു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ബേക്കറിക്കുള്ളിലുണ്ടായിരുന്ന ആറ് പാചകവാതക സിലിണ്ടറുകളും പാം ഓയിൽ, വെളിച്ചെണ്ണ എന്നിവ സൂക്ഷിച്ചിരുന്ന കാനുകളും അഗ്നിരക്ഷാസേന സുരക്ഷിതമായി പുറത്തെടുത്തു.
ബേക്കറിയുടെ ഷട്ടറിന്റെ പൂട്ട് മുറിച്ചുമാറ്റിയശേഷം കെട്ടിടത്തിന്റെ മുൻവശത്തും പിൻവശത്തും വശങ്ങളിലുമായി ഒരേസമയം വെള്ളം പമ്പ് ചെയ്താണ് തീ അണച്ചത്. സമീപത്തെ മണ്ണെണ്ണ സൂക്ഷിച്ചിരുന്ന റേഷൻ കടയിലേക്കും തൊട്ടടുത്ത സുഗന്ധവ്യഞ്ജന കടയിലേക്കും തീ പടരുന്നത് അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടലിലൂടെ ഒഴിവാക്കാനായി.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിശദമായ പരിശോധനയ്ക്കുശേഷമേ തീപിടിത്തത്തിന്റെ കാരണം സ്ഥിരീകരിക്കാനാകൂവെന്ന് അധികൃതർ അറിയിച്ചു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

കോൺഗ്രസിൽ എതിർപ്പ് കടുത്തു; പ്രസ്താവനകൾ തിരുത്തണമെന്ന് ആവശ്യം, കെപിസിസിക്ക് ഉടൻ കത്ത് നൽകില്ലെന്ന് പത്മജ

മൃതദേഹവുമായി പോയ ആംബുലൻസ് പിക്കപ്പ് വാനിലിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം

ശബരിമല തീർഥാടകർക്ക് കൈത്താങ്ങായി ‘ശരൺ’ ഡിജിറ്റൽ പ്ലാറ്റ്ഫോം; ആറ് ഭാഷകളിൽ സമഗ്ര വിവരങ്ങൾ വിരൽത്തുമ്പിൽ

മാമി തിരോധാനക്കേസിൽ നിർണായക വഴിത്തിരിവ്; തടവിൽ പാർപ്പിക്കാനായി തട്ടിക്കൊണ്ടുപോയതെന്ന് ക്രൈംബ്രാഞ്ച്, പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു

മ്യാൻമർ വംശഹത്യ വിധി: യുഎസ് കരുതലോടെ പ്രതികരിക്കുമ്പോൾ യുഎൻ പരമോന്നത കോടതിയുടെ ‘നിർണ്ണായക’ പങ്കിനെ പ്രശംസിച്ച് യൂറോപ്യൻ യൂണിയൻ
