ട്രെയിനിൽ വീണ്ടും നടുക്കുന്ന അതിക്രമം; 16-കാരിയെ ഉപദ്രവിച്ച പ്രതി പിടിയിൽ
തിരുവനന്തപുരം: രണ്ടാഴ്ച മുമ്പ് പേട്ടയിൽ യുവതിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിന്റെ ഞെട്ടൽ മാറുംമുമ്പ്, ട്രെയിൻ യാത്രയ്ക്കിടെ 16കാരിക്കു നേരെ ലൈംഗികാതിക്രമം. ഇന്നലെ പുലർച്ചെ രാജ്യറാണി എക്സ്പ്രസ് നോർത്ത് റെയിൽവേ സ്റ്റേഷനിൽ (കൊച്ചുവേളി) എത്തുമുമ്പായിരുന്നു അതിക്രമം. സംഭവത്തിൽ വർക്കല ഇടവ സ്വദേശി അരവിന്ദിനെ (22) റെയിൽവേ പൊലീസ് അറസ്റ്റു ചെയ്തു.
സഹോദരിയുടെ ഗവ.മെഡിക്കൽ കോളേജിലെ എം.എൽ.ടി കോഴ്സിന്റെ പ്രവേശനത്തിനായി അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊപ്പം തിരുവനന്തപുരത്തേക്ക് വരികയായിരുന്നു പെൺകുട്ടി. ടോയ്ലെറ്റിൽ പോയി തിരികെ ഇറങ്ങിയപ്പോഴാണ് മോശമായി പെരുമാറിയത്. ബഹളം വച്ചതോടെ കുടുംബാംഗങ്ങളും മറ്റും ചേർന്ന് പ്രതിയെ പിടികൂടിയത്.
നോർത്ത് സ്റ്റേഷനിലെത്തിയപ്പോൾ റെയിൽവേ പൊലീസിന് കൈമാറി. പെൺകുട്ടി ഒറ്റയ്ക്ക് ടോയ്ലെറ്റിലേക്ക് പോകുന്നതു കണ്ട് പ്രതി പുറത്തു കാത്തുനിന്നു. വയനാട്ടിലെ സ്വകാര്യഹോട്ടലിലെ ജോലി വിട്ട് പട്ടത്തെ ഹോട്ടലിലെ ജോലിക്കായി വരികയായിരുന്നു. എറണാകുളത്ത് നിന്ന് മറ്റൊരു ട്രെയിനിൽ കയറി കോട്ടയത്ത് വച്ച് ഭക്ഷണം വാങ്ങാനിറങ്ങവേ ട്രെയിൻ നഷ്ടപ്പെട്ടു. ഇതോടെ രാജ്യറാണിയിൽ കയറി. പ്രതിയെ റിമാൻഡ് ചെയ്തു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ബെംഗാസിയിൽ റഷ്യൻ കപ്പലുകൾക്ക് നേരെ യുക്രൈൻ ആക്രമണം: കടുത്ത പ്രതിഷേധവുമായി ലിബിയൻ സർക്കാർ

കാസർകോട് കർണാടകയുടേതാകണം; പഴയ ലയന ആവശ്യം വീണ്ടും ചർച്ചയാക്കി സാഹിത്യകാരൻ ഡോ. രാമാനന്ദ ബനാരി

കൊച്ചിയിൽ സിനഗോഗിന് സമീപം തീയിട്ട സംഭവം; എബിൻ ബി. പോളിനെ നാല് ദിവസത്തെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു

എൽപിഎസ്ടി സമരത്തിൽ ഭിന്നത രൂക്ഷം; സർക്കാർ അംഗീകരിച്ച നാല് ആവശ്യങ്ങൾ തള്ളിക്കളഞ്ഞ സമരസമിതിക്കെതിരെ വിമത വിഭാഗം രംഗത്ത്

മെർക്കുറി: മനുഷ്യശരീരത്തിന് ഗുണമോ ദോഷമോ? അറിയേണ്ടതെല്ലാം
