നാല് ഗർഭമുണ്ടാക്കി വീട്ടിലിരിക്കുന്ന ശിഷ്യൻ ആശാനുവേണ്ടി പണിയെടുക്കുന്നു; കടുത്ത വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ
തിരുവനന്തപുരം: കോൺഗ്രസിൽ തർക്കം രൂക്ഷമായി തുടരുന്നതിനിടെ ഷാഫി പറമ്പിലിനെതിരേ അതിരൂക്ഷ വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി. തനിക്കെതിരായ സൈബറാക്രമണത്തിന് പിന്നിൽ രാഹുൽ മാങ്കൂട്ടമാണെന്നും ഷാഫിക്ക് വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നതെന്നും ഉണ്ണിത്താൻ പരോക്ഷ വിമർശനം ഉന്നയിച്ചു.
രാജ്മോഹൻ ഉണ്ണിത്താനും ഷാഫി പറമ്പിലും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിലും വലിയ വാക്കുതർക്കങ്ങളുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തേയും പ്രതികരണം. ഷാഫി പറമ്പിൽ എ ഗ്രൂപ്പിന്റെ ഭാഗമല്ലെന്നും അദ്ദേഹം തീർത്തു പറഞ്ഞു. വ്യാജ ഐഡികളിൽ നിന്നാണ് തനിക്ക് സൈബറാക്രമണം വരുന്നതെന്നും നാല് ഗർഭമുണ്ടാക്കി വീട്ടിലിരിക്കുന്ന ശിഷ്യൻ ആശാനുവേണ്ടി ഇറങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഷാഫി പറമ്പിലിനെ താൻ അപമാനിച്ചിട്ടില്ലെന്നും എ ഗ്രൂപ്പിന്റെ ഭാഗമല്ലെന്ന് മാത്രമാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്കമാക്കി. കെ.സി. ജോസഫും, ബെന്നി ബഗനാനുമൊക്കം കറകളഞ്ഞ എ ഗ്രൂപ്പുകാരാണ്. ഷാഫി എ ഗ്രൂപ്പുകാരനെന്ന് പറഞ്ഞാൽ ലോകത്തെ എട്ടാമത്തെ അത്ഭുമായട്ടേ തനിക്ക് തോന്നൂ എന്നും എ ഗ്രൂപ്പിന് സർട്ടിഫിക്കറ്റ് കൊടുക്കുന്നത് താനല്ലെന്നും എന്നാലും അത് അംഗീകരിക്കാനാവില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു.
“എ ഗ്രൂപ്പുണ്ടാക്കിയത് ഉമ്മൻചാണ്ടിയാണ്. അദ്ദേഹം സോളാർ കേസിൽ പെട്ടപ്പോൾ ഞാൻ മാത്രമേ ഒപ്പം നിന്നുള്ളൂ. കേസ് വന്നപ്പോ പ്രതിച്ഛായ ഓർത്ത് ഓടിയൊളിച്ചവരാണ് ഇപ്പോൾ ഉമ്മൻചാണ്ടിയുടെ ശിഷ്യന്മാർ. അന്ന് ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ എന്നോടൊപ്പമുണ്ടായിരുന്നത് സിദ്ദിഖ് മാത്രമാണ്. സോളാര്‍ കേസില്‍ ആരോപണവിധേയരായ കെ.സി. വേണുഗോപാല്‍, അടൂര്‍ പ്രകാശ്, എ.പി. അനില്‍ കുമാര്‍ എന്നിവരെ രക്ഷിക്കാനാണ് ഞാന്‍ ശ്രമം നടത്തിയത്. ഉമ്മന്‍ചാണ്ടിയുടെ ഒരു ഔദാര്യവും പറ്റാത്ത ആളാണ് ഞാന്‍. എനിക്ക് ഉമ്മന്‍ചാണ്ടിയോട് ഒരു കടപ്പാടും ഇല്ല’ ഉണ്ണിത്താന് പറഞ്ഞു.
തനിക്കെതിരായ സൈബര്‍ ആക്രമണം അവസാനിപ്പിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ വിനാശകാലേ വിപരീത ബുദ്ധിയെന്നെ പറയാനുള്ളൂ. ഇപ്പോള്‍ രണ്ട് ക്ലൂ മാത്രം പറയാം. പനമ്പിള്ളി നഗറിലെ ഒരു നേതാവ് കാലുപിടിച്ച് അപേക്ഷിച്ചത്, രണ്ടാമത്തെ ക്ലൂ 2020. അത് ഒരു വണ്ടിനമ്പറാണെന്നും അത് വിശദമായി പിന്നീട് വെളിപ്പെടുത്തുമെന്നും രാജ്മോഹന്‍ പറഞ്ഞു
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

നെടുമ്പാശേരി മിനി കൂപ്പർ അപകടം: പ്രായപൂർത്തിയാകാതെ മദ്യപിച്ചതിന് ഒന്നാം പ്രതി സുഹൈൽ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്സൈസ്

എൻവിഡിയ ചിപ്പ് കള്ളക്കടത്ത് വിവാദം: ജെൻസൻ ഹുവാങ്ങിനെ തിരിച്ചെടുത്തതിൽ ട്രംപിനെതിരെ റിപ്പബ്ലിക്കൻ ജനപ്രതിനിധികൾ രംഗത്ത്

ബെംഗാസിയിൽ റഷ്യൻ കപ്പലുകൾക്ക് നേരെ യുക്രൈൻ ആക്രമണം: കടുത്ത പ്രതിഷേധവുമായി ലിബിയൻ സർക്കാർ

കാസർകോട് കർണാടകയുടേതാകണം; പഴയ ലയന ആവശ്യം വീണ്ടും ചർച്ചയാക്കി സാഹിത്യകാരൻ ഡോ. രാമാനന്ദ ബനാരി

കൊച്ചിയിൽ സിനഗോഗിന് സമീപം തീയിട്ട സംഭവം; എബിൻ ബി. പോളിനെ നാല് ദിവസത്തെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു
