പാലക്കാട് ക്ലാസ് മുറിയിൽ വെടിവെപ്പ്; ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പഴക്കം ചെന്ന ചെറിയ റിവോൾവറാണ് കുട്ടിയുടെ കയ്യിൽ ഉണ്ടായിരുന്നത് എന്നും സൂചനകളുണ്ട്.
പാലക്കാട്: പാലക്കാട് തൃത്താലയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് വെടിയേറ്റു. തൃത്താല പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. തോക്കുമായി സ്കൂളിൽ വന്ന സഹപാഠിയുടെ കയ്യിൽ നിന്നാണ് ക്ലാസ് മുറിയിൽ വെച്ച് വിദ്യാർത്ഥിക്ക് വെടിയേറ്റത്. പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 11 മണിക്കാണ് സംഭവം. 9ാം ക്ലാസ് വിദ്യാർത്ഥി നാടൻ തോക്കുമായി സ്കൂളിലേക്ക് വരുകയായിരുന്നു. ഈ തോക്കിൽ നിന്നാണ് മറ്റൊരു വിദ്യാർത്ഥിക്ക് വെടിയേറ്റത്. മൂന്ന് തവണ വിദ്യാർത്ഥി നിറയൊഴിച്ചു. ഒന്ന് തറയിലും മറ്റൊന്ന് അരികിലൂടെയും പോയി. അവസാനത്തെ വെടിയാണ് വിദ്യാർത്ഥിയുടെ മേൽ പതിച്ചത്. സഹപാഠിയായ വിദ്യാർത്ഥിയുടെ തോളെല്ലിനും കൈയ്ക്കും ഇടയിൽ ആയിട്ടാണ് വെടിയേറ്റത്.
പരിക്കേറ്റ വിദ്യാർത്ഥിയെ കോട്ടക്കല്ലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല എന്നാണ് പുറത്തുവരുന്ന വിവരം. പഴക്കം ചെന്ന ചെറിയ റിവോൾവറാണ് കുട്ടിയുടെ കയ്യിൽ ഉണ്ടായിരുന്നത് എന്നും സൂചനകളുണ്ട്. തോക്ക് തൃത്താല പൊലീസ് കസ്റ്റഡിയിലെടുത്തു. നിലവിൽ വിദ്യാർത്ഥിയെ വിശദമായി ചോദ്യംചെയ്ത് വരികയാണ്.
സംഭവത്തിൽ തൃത്താല പൊലീസിൻ്റെ നേതൃത്വത്തിൽ സ്കൂളിൽ പരിശോധന പുരോഗമിക്കുകയാണ്. കൊടുമുണ്ട സ്വദേശിയായ വിദ്യാർത്ഥിയാണ് തോക്കുമായി എത്തിയത്. അഞ്ചുമൂല സ്വദേശിയായ വിദ്യാർത്ഥിക്കാണ് വെടിയേറ്റത്. ബുള്ളറ്റ് പുറത്തെടുക്കുന്നതിനുള്ള ശസ്ത്രക്രിയക്ക് വിധേയമാക്കാനുള്ള നടപടികൾ ആരംഭിച്ചതായാണ് വിവരം.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

സവർക്കറെക്കുറിച്ചുള്ള പരാമർശം വിവാദത്തിൽ; സോണിയ ഗാന്ധിക്ക് വക്കീൽ നോട്ടീസ്: 15 ദിവസത്തിനകം മാപ്പ് പറയണമെന്ന് ആവശ്യം

നവംബർ 26ന് പാർലമെന്റിന്റെ പ്രത്യേക സമ്മേളനം; വനിതാ സംവരണവും മണ്ഡല പുനർനിർണയവും അജണ്ടയിൽ

സി.ജെ.പി നേതാവ് സൗരവ് ദാസിന് ഡൽഹി വിമാനത്താവളത്തിൽ യാത്രാവിലക്ക്; ഓക്സ്ഫഡ് പ്രഭാഷണത്തിനുള്ള യാത്ര കേന്ദ്ര സര്ക്കാര് തടഞ്ഞതായി ആരോപണം

ട്രെയിനിൽ വീണ്ടും നടുക്കുന്ന അതിക്രമം; 16-കാരിയെ ഉപദ്രവിച്ച പ്രതി പിടിയിൽ

സന്യാസജീവിതം സ്വീകരിച്ചാലും കുടുംബസ്വത്ത് നഷ്ടപ്പെടില്ല; ആചാരങ്ങൾക്ക് മുകളിലാണ് നിയമമെന്ന് ഹൈക്കോടതി
