യഥാർഥ മുഖം തിരിച്ചറിയാനാണ് പ്രയാസം; പ്ലീസ് ഓപ്പൺ ദി ഡയറി ഡാഡി: ഷാഫി പറമ്പിലിനെതിരെ വീണ്ടും അമൽ ഉണ്ണിത്താൻ
ഷാഫി പറമ്പിലിനെതിരേ പരസ്യ പോസ്റ്റുമായി രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ അമൽ ഉണ്ണിത്താൻ. കേട്ടതും കേൾക്കാത്തതുമായ നിരവധി കഥകൾ ഇപ്പോൾ പുറത്തുവന്നു കൊണ്ടിരിക്കുകയാണെന്നും രാഷ്ട്രീയത്തിൽ ശത്രുക്കളെ തിരിച്ചറിയാൻ എളുപ്പമാണെങ്കിലും ഒപ്പം നിൽക്കുന്നവരുടെ യഥാർത്ഥ മുഖം തിരിച്ചറിയാനാണ് പ്രയാസമെന്നും അമൽ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ആട്ടിൻതോലിട്ട ചെന്നായ എന്നൊക്കെ പറയുന്നത് വെറുതെയല്ല. Please open the diary, daddy എന്നും ഫേസ്ബുക്ക് പോസ്റ്റിൽ.ഷാഫി പറമ്പിലിന്റെ ചിത്രത്തിനൊപ്പം ബാഹുബലി സിനിമയിലെ രംഗം എഐ സഹായത്തോടെ നിർമിച്ച് പോസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. പിന്നിൽനിന്നും കുത്തുന്നതായിട്ടാണ് പോസ്റ്റിലെ ചിത്രം. എന്നാൽ ചിത്രം പിന്നീട് പിൻവലിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
കേട്ടതും കേൾക്കാത്തതുമായ പല കഥകളും ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു! രാഷ്ട്രീയത്തിൽ ശത്രുക്കളെ തിരിച്ചറിയാൻ എളുപ്പമാണ്. പക്ഷേ, കൂടെനിന്നവരുടെ യഥാർഥ മുഖം തിരിച്ചറിയാനാണ് പ്രയാസം! ആട്ടിൻതോലിട്ട ചെന്നായ എന്നൊക്കെ പറയുന്നത് വെറുതെയല്ലല്ലോ! ഇനിയും എത്ര കഥകൾ പുറത്തുവരാനുണ്ടോ? കാലം പല ചോദ്യങ്ങൾക്കും ഉത്തരം നൽകട്ടെ. സത്യങ്ങൾ ഇനിയും മറഞ്ഞിരിക്കരുത്!
കഴിഞ്ഞദിവസം രാജ്മോഹൻ ഉണ്ണിത്താൻ ഷാഫി പറമ്പിലിനെതിരേ നിശ്ശിത വിമർശവുമായി രംഗത്തുവന്നിരുന്നു. തനിക്കെതിരേയുള്ള സൈബർ ആക്രമണത്തിന് പിന്നിൽ ഷാഫി ആണെന്ന ആരോപണത്തോടെയായിരുന്നു ഷാഫിക്കും രാഹുലിനുമെതിരേ അദ്ദേഹം കടുത്ത ആക്രമണം നടത്തിയത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

കെ.സി. വേണുഗോപാലിനെതിരായ സൈബർ ആക്രമണം; 80 വ്യാജ അക്കൗണ്ടുകൾക്കെതിരെ പരാതി നൽകി ദീപ്തി മേരി വർഗീസ്

ഉണ്ണിത്താൻ – ഷാഫി പോര്: തർക്കം അവസാനിപ്പിക്കാൻ ഹൈക്കമാൻഡ് ഇടപെടുന്നു; ഇരുനേതാക്കളുമായും സംസാരിച്ച് ദീപ ദാസ് മുൻഷി

’96’, ‘മെയ്യഴകൻ’ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ത്രില്ലറുമായി സംവിധായകൻ പ്രേം കുമാർ; നായകൻ ഫഹദ് ഫാസിൽ, റിലീസ് ജനുവരി ഒന്നിന്

ബോക്സ് ഓഫീസിൽ വൻ വിജയം; ‘ദൃശ്യം 3’ ഒടിടിയിലേക്ക്: സ്ട്രീമിങ് നവംബർ 27 മുതൽ

നാല് ഗർഭമുണ്ടാക്കി വീട്ടിലിരിക്കുന്ന ശിഷ്യൻ ആശാനുവേണ്ടി പണിയെടുക്കുന്നു; കടുത്ത വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ
