Wednesday, 25 November 2026 About Us · Contact Us

പുനെ കോടതിക്ക് പുറത്ത് കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്ന് അക്രമികൾ; കൈ വെട്ടിമാറ്റിയ ശേഷം വെടിവെപ്പ്

Pune - പുനെ കോടതിക്ക് പുറത്ത് കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്ന് അക്രമികൾ; കൈ വെട്ടിമാറ്റിയ ശേഷം വെടിവെപ്പ്

മഹാരാഷ്ട്രയിലെ പുനെയിൽ കൊലക്കേസ് പ്രതിയെ പട്ടാപ്പകൽ അതിക്രൂരമായി കൊലപ്പെടുത്തി. വടിവാൾ കൊണ്ട് കൈ വെട്ടി മാറ്റിയ ശേഷം വെടിവച്ച് കൊല്ലുകയായിരുന്നു. പുനെ കോടതിയുടെ പുറത്ത് വച്ച് ബുധനാഴ്ച ഉച്ചയ്ക്കാണ് അതിക്രൂരമായ കൊലപാതകം അരങ്ങേറിയത്.

മന്ദർ മാരുതി കിവ്‌ലെ എന്നയാളാണ് കൊല്ലപ്പെട്ടത്. നിയമനടപടികൾക്കായി കോടതിയിലെത്തിയപ്പോഴായിരുന്നു ആക്രമണം. രണ്ട് പേർ ചേർ‌ന്നാണ് കൃത്യം നടത്തിയത്. ആക്രമികൾ വടിവാൾ ഉപയോഗിച്ച് നിരവധി തവണ വെട്ടുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. കൃത്യം നടത്തിയശേഷം ഇവർ രണ്ട് സ്കൂട്ടറുകളിൽ രക്ഷപ്പെട്ടു. വെട്ടേറ്റതിനെ തുടർന്ന് ഒരു കൈ അറ്റുപോയ നിലയിൽ കിവ്‌ലെ നടപ്പാതയിൽ കിടക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

2025 ഏപ്രിൽ 20ന് പുനെയിലെ സന്തോഷ്‌നഗർ കത്രജിൽ ഭൂമി, സാമ്പത്തിക തർക്കത്തെ തുടർന്ന് ശുഭം സുഭാഷ് ചവാൻ എന്ന ആളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കിവ്‌ലെ ജയിലിലായിരുന്നു. നാല് ദിവസം മുൻപാണ് ഇയാൾ ജയിൽമോചിതനായത്. തുടർന്ന് നിയമനടപടികൾക്കായി കോടതിയിലെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ദീപത്തൂണിൽ വിളക്ക് തെളിയിച്ചില്ല; സുപ്രീം കോടതിയിൽ നിരുപാധികം ക്ഷമാപണം നടത്തി വിജയ് സർക്കാർ

ദീപത്തൂണിൽ വിളക്ക് തെളിയിച്ചില്ല; സുപ്രീം കോടതിയിൽ നിരുപാധികം ക്ഷമാപണം നടത്തി വിജയ് സർക്കാർ

31 മിനിറ്റ് മുൻപ്
ഡൽഹി കലാപക്കേസ്; ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ജാമ്യാപേക്ഷയിൽ ഡൽഹി പൊലീസിന് നോട്ടീസയച്ച് സുപ്രീംകോടതി: ഇടക്കാല ജാമ്യം പരിഗണിച്ചില്ല

ഡൽഹി കലാപക്കേസ്; ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ജാമ്യാപേക്ഷയിൽ ഡൽഹി പൊലീസിന് നോട്ടീസയച്ച് സുപ്രീംകോടതി: ഇടക്കാല ജാമ്യം പരിഗണിച്ചില്ല

1 മണിക്കൂർ മുൻപ്
വാഹന നികുതി കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കാം; 60 മുതൽ 70 ശതമാനം വരെ ഇളവ്

വാഹന നികുതി കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കാം; 60 മുതൽ 70 ശതമാനം വരെ ഇളവ്

1 മണിക്കൂർ മുൻപ്
ഷവർമ കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധ; 17 കുട്ടികളടക്കം 53 പേർ ആശുപത്രിയിൽ

ഷവർമ കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധ; 17 കുട്ടികളടക്കം 53 പേർ ആശുപത്രിയിൽ

2 മണിക്കൂർ മുൻപ്
രാജ്മോഹന്‍ ഉണ്ണിത്താന്റെ പരാമര്‍ശം അംഗീകരിക്കാവുന്നതല്ല; ഷാഫി പറമ്പിലിന് പിന്തുണയുമായി ഒ.ജെ ജനീഷും കെ.എം അഭിജിത്തും സന്ദീപ് വാര്യരും

രാജ്മോഹന്‍ ഉണ്ണിത്താന്റെ പരാമര്‍ശം അംഗീകരിക്കാവുന്നതല്ല; ഷാഫി പറമ്പിലിന് പിന്തുണയുമായി ഒ.ജെ ജനീഷും കെ.എം അഭിജിത്തും സന്ദീപ് വാര്യരും

2 മണിക്കൂർ മുൻപ്
മോദിയുടെ പോസ്റ്റുകൾക്ക് ഇൻസ്റ്റഗ്രാമിൽ കൂടുതൽ റീച്ച്; മെറ്റയുടെ അൽഗോരിതത്തിൽ പക്ഷപാതമെന്ന് ആരോപണവുമായി അഭിജിത് ദീപ്‍കെ

മോദിയുടെ പോസ്റ്റുകൾക്ക് ഇൻസ്റ്റഗ്രാമിൽ കൂടുതൽ റീച്ച്; മെറ്റയുടെ അൽഗോരിതത്തിൽ പക്ഷപാതമെന്ന് ആരോപണവുമായി അഭിജിത് ദീപ്‍കെ

2 മണിക്കൂർ മുൻപ്