Saturday, 28 November 2026 About Us · Contact Us

പുതുക്കിയ മണ്ഡല പുനർനിർണയ ബിൽ പാർലമെന്റിൽ അവതരിപ്പിക്കാൻ രാഷ്ട്രപതിയുടെ അംഗീകാരം

President Droupadi Murmu Gives Assent To Vande Mataram Bill - Murmu
വന്ദേമാതരത്തിനും ദേശീയഗാനത്തിന്റെ അതേ നിയമപരിരക്ഷ: ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ അംഗീകാരം

പുതുക്കിയ മണ്ഡല പുനർനിർണയ ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നതിനുള്ള നടപടികൾക്ക് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ അംഗീകാരം. മണ്ഡല പുനർനിർണയ (രണ്ടാം) ബിൽ 2026 ലോക്‌സഭയുടെ പരിഗണനയ്ക്ക് ശുപാർശ ചെയ്തതായി ലോക്‌സഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ ബുള്ളറ്റിനിൽ വ്യക്തമാക്കി.

ഭരണഘടനയുടെ ആർട്ടിക്കിൾ 117(3) പ്രകാരമാണ് രാഷ്ട്രപതിയുടെ ശുപാർശ. നവംബർ 30ന് ആരംഭിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായാണ് നടപടി.

പുതിയ ബിൽ പ്രകാരം ലോക്‌സഭയിലെ പരമാവധി അംഗസംഖ്യ 550ൽ നിന്ന് 850 ആയി ഉയർത്താനാണ് നിർദേശം. സംസ്ഥാന നിയമസഭകളിലെ അംഗസംഖ്യയുടെ പരമാവധി പരിധി 500ൽ നിന്ന് 650 ആയും ഉയർത്തും.

2011ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡലങ്ങളുടെ അതിർത്തികൾ പുനർനിർണയിക്കാനും സംസ്ഥാനങ്ങൾ തമ്മിലുള്ള സീറ്റുകളുടെ ആനുപാതിക വിഹിതം 2051 വരെ മാറ്റമില്ലാതെ നിലനിർത്താനുമാണ് നിർദേശം.

ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സംവരണം നടപ്പാക്കുന്നതും ബില്ലിന്റെ പ്രധാന ലക്ഷ്യമാണ്. 2029ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പായി വനിതാ സംവരണം നടപ്പാക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.

നവംബർ 30 മുതൽ ഡിസംബർ 3 വരെയാണ് ലോക്‌സഭയുടെ പ്രത്യേക സമ്മേളനം. പുതിയ ബില്ലുകൾ ഈ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ.

GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜
📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

850 ലോക്‌സഭാ സീറ്റുകൾ; ജനാധിപത്യത്തിന്റെ കൊലപാതകമെന്ന് രാഹുൽ ഗാന്ധി

850 ലോക്‌സഭാ സീറ്റുകൾ; ജനാധിപത്യത്തിന്റെ കൊലപാതകമെന്ന് രാഹുൽ ഗാന്ധി

1 മണിക്കൂർ മുൻപ്
എഐ സൂപ്പർ പവറാകാൻ ഇസ്രായേൽ; ഡാറ്റാ സെന്ററുകളുടെ നിർമാണം വേഗത്തിലാക്കുന്നു

എഐ സൂപ്പർ പവറാകാൻ ഇസ്രായേൽ; ഡാറ്റാ സെന്ററുകളുടെ നിർമാണം വേഗത്തിലാക്കുന്നു

1 മണിക്കൂർ മുൻപ്
ട്രംപിന്റെ നയങ്ങളുടെ ഉപകരണമാകരുത്; ഇറാഖിന് മുന്നറിയിപ്പുമായി ഖമനേയിയുടെ ഉപദേഷ്ടാവ്

ട്രംപിന്റെ നയങ്ങളുടെ ഉപകരണമാകരുത്; ഇറാഖിന് മുന്നറിയിപ്പുമായി ഖമനേയിയുടെ ഉപദേഷ്ടാവ്

1 മണിക്കൂർ മുൻപ്
മുഖ്യമന്ത്രിയുടെ പ്രസംഗം വ്യാജമായി പ്രചരിപ്പിച്ചെന്ന് ആരോപണം; എം.വി. ഗോവിന്ദനും കെ.കെ. രാഗേഷിനുമെതിരെ പരാതി

മുഖ്യമന്ത്രിയുടെ പ്രസംഗം വ്യാജമായി പ്രചരിപ്പിച്ചെന്ന് ആരോപണം; എം.വി. ഗോവിന്ദനും കെ.കെ. രാഗേഷിനുമെതിരെ പരാതി

2 മണിക്കൂർ മുൻപ്
എഫ് ട്യൂൺ ക്രീം കുറിച്ചുനൽകിയ സംഭവം; ഡോക്ടർക്കെതിരെ ഡ്രഗ് കൺട്രോൾ വിഭാഗത്തിന്റെ അന്വേഷണം

എഫ് ട്യൂൺ ക്രീം കുറിച്ചുനൽകിയ സംഭവം; ഡോക്ടർക്കെതിരെ ഡ്രഗ് കൺട്രോൾ വിഭാഗത്തിന്റെ അന്വേഷണം

3 മണിക്കൂർ മുൻപ്
കൂടുതൽ കരുത്തും കുറഞ്ഞ ഭാരവും; ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ 798 മോട്ടോ2 എഡിഷൻ അവതരിപ്പിച്ചു

കൂടുതൽ കരുത്തും കുറഞ്ഞ ഭാരവും; ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ 798 മോട്ടോ2 എഡിഷൻ അവതരിപ്പിച്ചു

3 മണിക്കൂർ മുൻപ്
⭐ Google-ൽ Metro Journal-നെ Preferred source ആക്കൂ
🗞️ ഇന്നത്തെ പ്രധാന വാർത്തകൾ · 🌧️ മഴ സാധ്യത · 📢 അവധി · 📋 ഫലങ്ങൾ