850 ലോക്‌സഭാ സീറ്റുകൾ; ജനാധിപത്യത്തിന്റെ കൊലപാതകമെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: ലോക്‌സഭയിലെ അംഗസംഖ്യ 543ൽ നിന്ന് 850 ആയി ഉയർത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. 850 എന്ന സംഖ്യ ഇന്ത്യൻ ജനാധിപത്യത്തിന്റെ കൊലപാതകത്തെ സൂചിപ്പിക്കുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു.
ശനിയാഴ്ച ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഹുൽ ഗാന്ധി കേന്ദ്രസർക്കാരിന്റെ മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ രംഗത്തെത്തിയത്.
വനിതാ സംവരണം നടപ്പാക്കുന്നതിന്റെ പേരിൽ മണ്ഡല പുനർനിർണയം കൊണ്ടുവരുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നാണ് രാഹുൽ ഗാന്ധിയുടെ ആരോപണം. വനിതാ സംവരണ ബിൽ 2023ൽ തന്നെ പാർലമെന്റ് പാസാക്കിയതാണ്. നിലവിലെ 543 ലോക്‌സഭാ സീറ്റുകളിൽ തന്നെ വനിതാ സംവരണം നടപ്പാക്കാമെന്നും അദ്ദേഹം പറഞ്ഞു.
850 സീറ്റുകളിലേക്ക് ലോക്‌സഭയുടെ അംഗസംഖ്യ ഉയർത്തുന്നതിലൂടെ രാജ്യത്തെ തിരഞ്ഞെടുപ്പ് മണ്ഡലങ്ങളുടെ ഭൂപടം ബിജെപിക്ക് അനുകൂലമായി മാറ്റാൻ അവസരമൊരുങ്ങുമെന്നും പ്രതിപക്ഷത്തിന്റെയും ചില വിഭാഗങ്ങളുടെയും പ്രാതിനിധ്യം ദുർബലമാകുമെന്നും രാഹുൽ ആരോപിച്ചു.
അസം, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ മണ്ഡല പുനർനിർണയ നടപടികളും അദ്ദേഹം ചൂണ്ടിക്കാട്ടി. നിർദിഷ്ട ബില്ലിനെതിരെ പാർലമെന്റിനകത്തും പുറത്തും ശക്തമായി പോരാടുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
നവംബർ 30ന് ആരംഭിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ബില്ലുകൾ ചർച്ചയ്ക്കെത്താനിരിക്കെയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം ശക്തമാകുന്നത്. അതേസമയം, വനിതാ സംവരണം നടപ്പാക്കുന്നതിനും ലോക്‌സഭാ സീറ്റുകൾ വർധിപ്പിക്കുന്നതിനുമുള്ള നടപടികൾ അനിവാര്യമാണെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്.
GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

കോൺഗ്രസിലെ ആഭ്യന്തര തർക്കം; മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിലേക്ക്, നാളെ ഹൈക്കമാൻഡുമായി കൂടിക്കാഴ്ച

ഡീലിമിറ്റേഷൻ ജനാധിപത്യത്തിന് ഭീഷണി; ലക്ഷ്യം ‘800 സീറ്റ് കടക്കൽ’, കേന്ദ്രത്തിനെതിരെ ഖാർഗെ; മൂന്ന് ആവശ്യങ്ങളുമായി ഇന്ത്യാ സഖ്യം

പാറശാലയിലെ ഗൃഹനാഥന്റെ മരണം കൊലപാതകം; സഹോദരനെ കൊലപ്പെടുത്തിയത് മകളെ അസഭ്യം പറഞ്ഞതിന്

കൂടുതൽ എംപിമാർ, കൂടുതൽ എംഎൽഎമാർ; സംസ്ഥാനങ്ങളുടെ നിലവിലെ വിഹിതം അതേപടി: മണ്ഡല പുനർനിർണയത്തിലും വനിതാ സംവരണത്തിലും കേന്ദ്രത്തിന്റെ പുതിയ പദ്ധതി

ജോലി തേടി ബെംഗളൂരുവിലെത്തി; ലോഡ്ജിൽ തർക്കം, മലയാളി നഴ്സിന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
