Saturday, 28 November 2026 About Us · Contact Us

അച്ഛന്റെ സുഹൃത്തുക്കളെന്ന് വിശ്വസിച്ചു; 20കാരിക്ക് നേരെ ക്രൂരപീഡനം: രണ്ട് ബസ് ജീവനക്കാർ അറസ്റ്റിൽ

Rape Case, Arrest, Kozhikode - അച്ഛന്റെ സുഹൃത്തുക്കളെന്ന് വിശ്വസിച്ചു; 20കാരിക്ക് നേരെ ക്രൂരപീഡനം: രണ്ട് ബസ് ജീവനക്കാർ അറസ്റ്റിൽ

അച്ഛന്റെ സുഹൃത്തുക്കളാണെന്ന് വിശ്വസിച്ച് കൂടെപ്പോയ 20കാരിക്ക് നേരിടേണ്ടിവന്നത് ക്രൂരമായ ലൈംഗികാതിക്രമം. മയക്കുമരുന്ന് നൽകി ലോഡ്ജിലും ആളൊഴിഞ്ഞ സ്ഥലത്ത് നിർത്തിയിട്ട ബസിലും വെച്ച് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ രണ്ട് സ്വകാര്യ ബസ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.

അടിവാരം–കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ജീവനക്കാരായ കെ.കെ. അനീഷ്, പി.എസ്. സജിത്ത് എന്നിവരാണ് അറസ്റ്റിലായത്. പുതുപ്പാടി സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി.

കഴിഞ്ഞ ഏപ്രിലിലാണ് സംഭവങ്ങളുടെ തുടക്കം. നരിക്കുനിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജോലി കഴിഞ്ഞ് ബസ് സ്റ്റാൻഡിലേക്ക് നടന്നുപോവുകയായിരുന്ന യുവതിയെ പിതാവിന്റെ സുഹൃത്തുക്കളായ പ്രതികൾ കാറിലെത്തി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. പരിചയമുള്ളവരായതിനാൽ യുവതി ഇവരെ വിശ്വസിച്ചു. തുടർന്ന് മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി.

യുവതിയുടെ അറിവോ സമ്മതമോ ഇല്ലാതെ ദൃശ്യങ്ങൾ പകർത്തിയ പ്രതികൾ പിന്നീട് അവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് മൊഴി. അടിവാരം ഒന്നാം വളവിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് ബസ് നിർത്തിയിട്ട് ഷട്ടറുകൾ താഴ്ത്തിയ ശേഷവും അതിക്രമം നടത്തിയതായി യുവതി പൊലീസിന് മൊഴി നൽകി. പ്രതികൾക്ക് പുറമെ കണ്ടാലറിയാവുന്ന മറ്റു ചിലരും അതിക്രമത്തിൽ പങ്കാളികളായിട്ടുണ്ടെന്നും പരാതിയിലുണ്ട്.

മാസങ്ങളോളം നീണ്ട പീഡനത്തിനൊടുവിൽ യുവതി കൊടുവള്ളി, കാക്കൂർ പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകുകയായിരുന്നു. താമരശ്ശേരി ഡിവൈഎസ്പി കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കോടതിയിൽ ഹാജരാക്കിയ അനീഷിനെയും സജിത്തിനെയും റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜
📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ വീണ്ടും സംഘർഷാവസ്ഥ; പ്രതിഷേധ വേദി പൊളിച്ചുനീക്കി പൊലീസ്

കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ വീണ്ടും സംഘർഷാവസ്ഥ; പ്രതിഷേധ വേദി പൊളിച്ചുനീക്കി പൊലീസ്

1 മണിക്കൂർ മുൻപ്
ബിസ്ലേരിക്ക് വീണ്ടും തിരിച്ചടി; ബംഗാളിലെ വെള്ളത്തിൽ ബാക്ടീരിയ കണ്ടെത്തി: രണ്ടാം തവണയും പ്രോസിക്യൂഷൻ നടപടിയുമായി ഭക്ഷ്യസുരക്ഷാ അതോറിറ്റി

ബിസ്ലേരിക്ക് വീണ്ടും തിരിച്ചടി; ബംഗാളിലെ വെള്ളത്തിൽ ബാക്ടീരിയ കണ്ടെത്തി: രണ്ടാം തവണയും പ്രോസിക്യൂഷൻ നടപടിയുമായി ഭക്ഷ്യസുരക്ഷാ അതോറിറ്റി

1 മണിക്കൂർ മുൻപ്
ഗസ്സയിലെ ക്ലിനിക്കിന് നേരെ ഇസ്രായേൽ ആക്രമണം; എംഎസ്എഫിലെ രണ്ട് ജീവനക്കാർ കൊല്ലപ്പെട്ടു

ഗസ്സയിലെ ക്ലിനിക്കിന് നേരെ ഇസ്രായേൽ ആക്രമണം; എംഎസ്എഫിലെ രണ്ട് ജീവനക്കാർ കൊല്ലപ്പെട്ടു

1 മണിക്കൂർ മുൻപ്
മണ്ഡല പുനർനിർണയ പോരാട്ടം ശക്തമാകുന്നു; ഡി.എം.കെ ഉൾപ്പെടെ ഇന്ത്യ സഖ്യകക്ഷികളുടെ പിന്തുണ തേടി കോൺഗ്രസ്

മണ്ഡല പുനർനിർണയ പോരാട്ടം ശക്തമാകുന്നു; ഡി.എം.കെ ഉൾപ്പെടെ ഇന്ത്യ സഖ്യകക്ഷികളുടെ പിന്തുണ തേടി കോൺഗ്രസ്

1 മണിക്കൂർ മുൻപ്
ചെൽസിക്ക് വീണ്ടും തോൽവി; ഗിബ്സ്-വൈറ്റിന്റെ ഇരട്ടഗോൾ മികവിൽ നോട്ടിംഗ്ഹാം ഫോറസ്റ്റിന് ജയം

ചെൽസിക്ക് വീണ്ടും തോൽവി; ഗിബ്സ്-വൈറ്റിന്റെ ഇരട്ടഗോൾ മികവിൽ നോട്ടിംഗ്ഹാം ഫോറസ്റ്റിന് ജയം

2 മണിക്കൂർ മുൻപ്
അമേരിക്കൻ അംബാസഡറെ പുറത്താക്കണം; കാനഡയിൽ പ്രതിഷേധം ശക്തം: പാർലമെന്റിൽ ഹർജി സമർപ്പിച്ചു

അമേരിക്കൻ അംബാസഡറെ പുറത്താക്കണം; കാനഡയിൽ പ്രതിഷേധം ശക്തം: പാർലമെന്റിൽ ഹർജി സമർപ്പിച്ചു

2 മണിക്കൂർ മുൻപ്
⭐ Google-ൽ Metro Journal-നെ Preferred source ആക്കൂ
🗞️ ഇന്നത്തെ പ്രധാന വാർത്തകൾ · 🌧️ മഴ സാധ്യത · 📢 അവധി · 📋 ഫലങ്ങൾ