Novel

അച്ചായന്റെ സ്വന്തം ആമി ❤️❤️: ഭാഗം 15

[ad_1]

രചന: രഞ്ജു ഉല്ലാസ്

“ആമി…. ഞാൻ കരുതിയത് മോളും പോയെന്നാണ് കേട്ടോ…ദേ ഞാനിപ്പോ ഈ ഡെന്നിച്ചനോട് സംസാരിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു നിങ്ങടെ കാര്യം….”

“ആഹ്… അത് പറയാൻ മറന്നു, ആമി ഉടനെ പോകുന്നില്ല ചേച്ചി, കുറച്ചു ദിവസം കഴിഞ്ഞു ആമി യുടെ വീട്ടുകാര് എല്ലാവരും പാലക്കാട്‌ നിന്നും ഇങ്ങോട്ട് വരുന്നുണ്ട്ന്നു.. നമ്മുടെ നാട് കാണാൻ വേണ്ടി. അതുകൊണ്ട് ആമിയെ അത് വരെയും ഇവിടെ നിർത്താമോ എന്ന് മിന്നു ചോദിച്ചു.. “

ഡെന്നിസ് ആയിരുന്നു അവർക്ക് മറുപടി കൊടുത്തത്.

“ആണോ.. അത് ഏതായാലും നന്നായി കേട്ടോ ..എനിക്ക് മിണ്ടാനും പറയാനുമൊക്കെ ഒരു കൂട്ടായല്ലോ”

മറുപടിയായി ആമി ഒന്ന് പുഞ്ചിരിച്ചു.

“ഈ കൊച്ചു  ഇങ്ങനെ ഒക്കെ ആണോ എന്നും , ഈ കാലത്തെ ഉള്ള കുളി,, എന്തൊരു തണുപ്പാ അല്ലേ ഡെന്നിച്ചാ “

സാവിത്രി ചേച്ചി ആണെങ്കിൽ ആമിയെയും ഡെന്നിച്ചനെയും മാറി മാറി നോക്കിക്കൊണ്ട് പറഞ്ഞു.

“എനിക്ക് ഇത് ശീലം ആണ് ചേച്ചി, ഓർമ വെച്ച കാലം മുതൽക്കേ ഇങ്ങനെ ആണ്, എന്തെങ്കിലും അസുഖം വന്നു കിടന്നാൽ പോലും ഞാൻ കാലത്തെ എഴുന്നേറ്റു കുളിക്കും…”
ആമി പറഞ്ഞ മറുപടി കേട്ട് കൊണ്ട് അവര് താടിക്ക് കയ്യും കൊടുത്തു നിന്നു.

“അതേ ചേച്ചി,,, കഥകൾ ഒക്കെ പിന്നെ പറയാം, ഇപ്പൊ പോയി എന്തേലും കഴിക്കാൻ ഉണ്ടാക്കു കേട്ടോ, എനിക്ക് ആണെങ്കിൽ  വിശക്കാനും തുടങ്ങി “

അയ്യോ കുഞ്ഞേ, ഞാൻ അത് മറന്നു, ദേ പെട്ടന്ന് കാലം ആക്കാമേ…. വാ കൊച്ചേ നമ്മൾക്ക് എന്തേലും മിണ്ടിയും പറഞ്ഞു ഇരിക്കാം…..

ഡെന്നിസ് ശബ്ദം ഉയർത്തിയതും 
സാവിത്രി ചേച്ചി ആമിയുടെ കൈയിൽ പിടിച്ചു കൊണ്ട് നടന്നു.

അവരുടെ പിന്നാലെ അടുക്കളയിലേക്ക് നടക്കുമ്പോൾ ആമി ഒന്ന് പിന്തിരിഞ്ഞു നോക്കി.

ന്യൂസ്‌ പേപ്പറിലേക്ക് കണ്ണും നട്ടു കൊണ്ട്  ഗൗരവത്തിൽ ഇരിക്കുന്ന ഡെന്നിസിനെ ആണ് അവൾ അപ്പോൾ കണ്ടത്..

നെറ്റിയിലെ വേദന കുറവുണ്ടോ എന്ന് പല തവണ ചോദിക്കാൻ തുനിഞ്ഞത് ആണ്, പക്ഷെ ഈ ചേച്ചി കൂടെ ഉള്ളത് കൊണ്ട്, ഒരു പേടി…

പുട്ടിനു നനയ്ക്കാൻ വേണ്ടി സാവിത്രി ചേച്ചി ആണെങ്കിൽ ഒരു പച്ച നാളികേരം എടുത്തു പൊതിച്ചു.
അതിന്റെ വെള്ളം ഒരു കപ്പിലേക്ക് പകർന്ന ശേഷം അവര് പൊടി എടുത്തു ഒരു പാത്രത്തിൽ ഇട്ടു.

ആ സമയത്ത് ആമി നാളികേരം ചിരകി എടുത്തു, കൊണ്ട് വന്നു അവരെ ഏൽപ്പിച്ചു.

“യ്യോ… ഇത്ര ഒന്നും വേണ്ട കുഞ്ഞേ.. ഇതിന്റെ പകുതി മതിയായിരുന്നു “

കയ്യിൽ ഇരിക്കുന്ന നാളികേരം കണ്ടതും അവർ പറഞ്ഞു.

“ബാക്കി എടുത്തു നമ്മൾക്കു ഉച്ചത്തേയ്ക്ക് ഉള്ള കറികൾ വെയ്ക്കാം ചേച്ചി.. അതിനു കൂടി ആയിട്ട് ആണ് ഞാൻ ചിരവിയത് “

അവൾ അത് പറയുമ്പോൾ, സാവിത്രി ചേച്ചി വെളുക്കനെ ഒന്ന് ചിരിച്ചു.

“മോൾക്ക് എന്ത് കറി ആണ് ഇഷ്ടം, അത് ഉണ്ടാക്കി തരാം ചേച്ചി,”

“അങ്ങനെ ഒന്നും ഇല്ല ചേച്ചി, എന്തുണ്ടാക്കിയാലും ഞാൻ കഴിക്കും, വെജിറ്റേറിയൻ ആവണമെന്ന് മാത്രം ഒള്ളു…”

ഇരുവരും ഓരോരൊ വർത്തമാനം ഒക്കെ പറഞ്ഞു കൊണ്ട് ഇരുന്നപ്പോൾ ആമിയെ ഡെന്നിസ് വിളിക്കുന്നത് കേട്ടു.

ചേച്ചി.. ഞാൻ ഇപ്പൊ വരാമേ…ചിലപ്പോ മിന്നു വിളിച്ചു കാണും.

“ഞാൻ തിരക്കിയതായി വിളിക്കുമ്പോൾ പറയണേ കൊച്ചേ….”

ഹാളിലേക്ക് തിടുക്കത്തിൽ നടന്നു പോകുമ്പോൾ സാവിത്രി ചേച്ചിയുടെ വാക്കുകൾ ആമി കേട്ടിരുന്നു.

“ഇതാ മിന്നുവാണ്…വീഡിയോ കാൾ “

അവൻ ഫോൺ നീട്ടി..

“ഗുഡ്മോണിംഗ് ആമി…. നിന്നേ ഒന്ന് കണി കാണാൻ വേണ്ടി ആയിരന്നു. പക്ഷെ വിളിച്ചാൽ കിട്ടണ്ടേ, “

“ഫോൺ ചാർജ് ചെയ്യാൻ ഇട്ടിരിക്കുവാടാ… അതാണ് “

“ആഹ് എനിക്ക് തോന്നിയിരുന്നു…നല്ല തണുപ്പ് അല്ലേടാ… നി കുളിച്ചു കുളിച്ചു ഇനി വല്ലോ അസുഖവും പിടിപ്പിക്കല്ലേ….”

“കുളിച്ചില്ലെങ്കിലേ എനിക്ക് അസുഖം വരുവൊള്ളൂ പെണ്ണേ…”
ആമി ശബ്ദം താഴ്ത്തി പറഞ്ഞു.

“ആഹ് ഓക്കേ ഒക്കെ.. ആയിക്കോട്ടെ, പിന്നെ ഒരു കാര്യം കൂടി പറഞ്ഞേക്കാം, എന്റെ അച്ചായന്റെ ദേഹത്തു  ഇനി കൈ വെക്കാൻ എങ്ങാനും ചെന്നാൽ ഉണ്ടല്ലോ, പിടിച്ചു അങ്ങ് കെട്ടിച്ചു കൊടുക്കും നിന്നേ “

“ആർക്ക് “
ആമി അത്ഭുതം പൂണ്ടു കൊണ്ട് മിന്നുവിനെ നോക്കി

“അച്ചായന്റെ അസിസ്റ്റന്റ് ഹരികൃഷ്ണൻ ഇല്ലേ…. അയാൾക്ക്… നിങ്ങള് രണ്ടാളും മാച്ച് ആടി,കക്ഷി ആളൊരു പാവം ആണ് കേട്ടോ, ഇന്നലെ സംസാരിച്ചപ്പോൾ ആണ് എനിക്ക് മനസിലായത് “

മിന്നു പറയുന്നത് ഒക്കെ കേട്ട് കൊണ്ട് സിറ്റ് ഔട്ടിൽ ഇരിക്കുക ആണ് ഡെന്നിസ്..
ഒപ്പം ആമിയുടെ മറുപടിക്കായി കാതോർത്തു കൊണ്ട്.

“തത്കാലം എനിക്ക് ചെക്കനെ ആലോചിച്ചു നി കഷ്ടപ്പെടേണ്ട കേട്ടോ,,,പിന്നെ അത്രയ്ക്ക് വിഷമം ആണെങ്കിൽ നി കെട്ടിക്കോ, എനിക്ക് എങ്ങും വേണ്ട…”

ചുണ്ട് കൂർപ്പിച്ചു പറയുന്നവളെ നോക്കി മിന്നു പൊട്ടിചിരിച്ചു.

“സത്യം പറഞ്ഞാലുണ്ടല്ലോ എനിക്ക് ഹരിയെ ഒരുപാട് ഇഷ്ടം ആയിരുന്നു, പക്ഷെ എന്റെ കുടുംബക്കാര് സമ്മതിക്കില്ല കൊച്ചേ,,പള്ളിയും പട്ടക്കാരും ഒക്കെ ആയിട്ട് നടക്കുന്ന കുടുംബം അല്ലേ, ആരെങ്കിലും ഒരാള് സപ്പോർട്ട് ചെയ്തിരുന്നു എങ്കിൽ കുഴപ്പമില്ലയിരുന്നു “

മിന്നു വേദനയോടെ പറഞ്ഞത് കേട്ടു കൊണ്ട് ആമി ചിരിച്ചു.

“പിന്നെ  കാലത്തെ എന്നാ പരിപാടിയാ നീയ്… ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചോ “,

“ഇല്ലടാ… പുട്ട് ഉണ്ടാക്കുകയാണ്, സാവിത്രി ചേച്ചി…”

“ആണോ… ചേച്ചി കാലത്തെ തന്നേ എത്തിയല്ലേ “

“ഹ്മ്മ്…ആഹ് പിന്നേയ്, നിന്നേ തിരക്കിയതായി പ്രേത്യേകം പറഞ്ഞിട്ടുണ്ട് കേട്ടോ “

“അതേയൊ,നീ എന്റെ അന്വേഷണം അറിയിക്കണേടാ..

.”മ്മ്….”

“എന്നാൽ ശരിടാ ഞാൻ വെയ്ക്കുവാ കേട്ടോ…. ഇനി പാക്കിങ് ഒക്കെ കിടക്കുവാ… മിക്കവാറും നാളെ കാലത്തെ തന്നെ ഞങ്ങൾ ഇവിടെ നിന്നും തിരിക്കും “
മിന്നു പറഞ്ഞു നിറുത്തിയതും, ആമിയുടെ മുഖം വാടി. അതുകൊണ്ട് ആയിരുന്നു മിന്നു ഇത്ര നേരം ആയിട്ടും യാത്രയേ കുറിച്ച് ഒരു വാക്ക് പോലും പറയാതെ ഇരുന്നത്.
കുറച്ചു സമയത്തേക്ക് ഇരുവരും പരസ്പരം ഒന്നും സംസാരിച്ചിരുന്നില്ല….
മൗനത്തിന് വിരാമം ഇട്ടുകൊണ്ട് ആമി തന്നെയാണ് തുടർന്ന് സംസാരിച്ചു തുടങ്ങിയതും.
“എടാ… എങ്കിൽ സമയം കളയാണ്ട് നീയ് കാര്യങ്ങളൊക്കെ ചെയ്തു തുടങ്ങു കെട്ടോ… ഫ്രീ ആകുമ്പോൾ എന്നെ വിളിച്ചാൽ മതി…”

“മ്മ്……”

മിന്നു ഫോൺ കട്ട്‌ ചെയ്തതും ആമി ഫോണുമായി നേരെ ഡെന്നിസിന്റെ അടുത്തേക്ക് ചെന്നു.

“ഇച്ചായ….”

“ആഹ് സംസാരിച്ചു കഴിഞ്ഞൊ “

“ഹ്മ്മ്….”

അവൾ  ആണെങ്കിൽ  ഫോൺ അവന്റെ നേർക്ക് നീട്ടി.

“ഇച്ചായന്റെ നെറ്റിക്ക് വേദന എങ്ങനെ ഉണ്ട്, ഹോസ്പിറ്റലിൽ പോയി ഒന്ന് കാണിച്ചാലോ “

“ഹേയ്… കുഴപ്പമൊന്നും ഇല്ലടോ … മാറിക്കോളും “

അപ്പോളാണ് ഒരു ബൈക്ക് വരുന്നത് ഇരുവരും കണ്ടത്.
അത് ഹരികൃഷ്ണൻ ആയിരുന്നു.

തിടുക്കത്തിൽ ബൈക്കിൽ നിന്നും ഇറങ്ങി വരുന്ന ഹരിയെ കണ്ടതും ഡെന്നിസിനു എന്തോ അപകടം മണത്തു……..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…



[ad_2]

Related Articles

Back to top button