Kerala
സ്വകാര്യ സർവകലാശാല അനിവാര്യം; കേരളത്തിന് മാറി നിൽക്കാനാകില്ലെന്ന് മന്ത്രി ബിന്ദു
![](https://metrojournalonline.com/wp-content/uploads/2024/08/bindu-780x470.webp)
സംസ്ഥാനത്ത് സ്വകാര്യ സർവകലാശാല അനിവാര്യമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. ഇത് കാലത്തിന് അനുസരിച്ചുള്ള നയംമാറ്റമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇനിയും സ്വകാര്യ സർവകലാശാലകൾക്ക് അയിത്തം കൽപ്പിക്കേണ്ടതില്ല. എസ് എഫ് ഐക്ക് യാഥാർഥ്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു
ബില്ല് നിയമസഭയിൽ അവതരിപ്പിക്കും. ബില്ലുമായി മുന്നോട്ടുപോകും. ഇന്ന് ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും സ്വകാര്യ സർവകലാശാല യാഥാർഥ്യമായി. കാലാനുസൃതമായി പിടിച്ചു നിൽക്കണമെങ്കിൽ സ്വകാര്യ സർവകലാശാലയുമായി മുന്നോട്ടുപോയേ മതിയാകൂ
രാജ്യത്തെ മറ്റിടങ്ങളിൽ നിന്ന് കേരളത്തിന് മാറി നിൽക്കാനാകില്ല. ഏകാഭിപ്രായത്തോടെയാണ് ബില്ല് നിയമസഭയിൽ എത്തുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി വിസിറ്ററാകണമെന്ന നിർദേശത്തിൽ സിപിഐ വിയോജിച്ചെന്നും മന്ത്രി പറഞ്#ു.