Kerala

ഒന്നര മാസം കൊണ്ട് പദ്ധതികൾ എങ്ങനെ പൂർത്തിയാക്കും; കേന്ദ്രം കേരളത്തെ പരിഹസിക്കുകയാണെന്ന് സതീശൻ

മുണ്ടക്കൈ പുനരധിവാസത്തിന് കേന്ദ്രം വായ്പ അനുവദിച്ച സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുണ്ടക്കൈ ദുരിതാശ്വാസത്തിൽ കേരളത്തെ സഹായിക്കില്ലെന്ന് പറയുന്നത് എന്ത് നീതിയാണ്. ഒന്നര മാസം കൊണ്ട് പദ്ധതികൾ എങ്ങനെ പൂർത്തിയാക്കാനാണെന്നും സതീശൻ ചോദിച്ചു. കേന്ദ്രം കേരളത്തെ പരിഹസിക്കുകയാണെന്നും സതീശൻ പറഞ്ഞു

അതേസമയം വ്യവസായ രംഗത്തെ പ്രശംസിച്ചുള്ള ശശി തരൂരിന്റെ പ്രസ്താവനയെ പ്രതിപക്ഷ നേതാവ് തള്ളി. ഏത് കണക്കിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ലേഖനമെഴുതിയതെന്ന് അറിയില്ല. കേരളം മികച്ച വ്യവസായ സൗഹൃദ അന്തരീക്ഷമുള്ള സംസ്ഥാനമല്ലെന്നും വിഡി സതീശൻ പറഞ്ഞു

അതേസമയം കേന്ദ്രം 529.50 കോടി രൂപ വായ്പയായാണ് അനുവദിച്ചതെങ്കിലും ഗ്രാന്റിന് തുല്യമാണിതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. 50 വർഷത്തിന് ശേഷം തിരിച്ചടക്കേണ്ട വായ്പയെ കുറിച്ച് ഇപ്പോൾ ബേജാറാകേണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!