Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 18

[ad_1]

രചന: റിൻസി പ്രിൻസ്

“”സുധിയും അമ്മാവനും ഭക്ഷണം കഴിക്കുകയാണ് എന്ന് ഉറപ്പു വരുത്തി സതി മീരയ്ക്ക് അരികിലേക്ക് ചെന്നു…. ഉമ്മറത്ത് ആകാശത്തേക്ക് കണ്ണും നട്ട് എന്തോ ചിന്തിച്ചു ഇരിക്കുകയായിരുന്നു അവൾ, അരികിൽ ഒരു ചലനം അറിഞ്ഞപ്പോൾ സുഗന്ധിയുടെ മുഖത്തേക്കൊന്ന് നോക്കി,  അതിനുശേഷം സതിയെ കണ്ടു,  തൊട്ടരികിൽ ഇരിക്കുന്ന സതിയെ കണ്ടത്,  അവൾക്ക് മുൻപിൽ ഒന്ന് ഭംഗിയായി ചിരിച്ചു കാണിച്ചിരുന്നു സതി..

അവരെ കണ്ടുകൊണ്ട് ഒരു നിമിഷം പെട്ടെന്ന് അവളെഴുന്നേറ്റു.

” വേണ്ട മോളെ അവിടെ ഇരുന്നോ..?

സ്നേഹം ചാലിച്ച് സതി പറഞ്ഞു,

” സുധി ഒരുപാട് വീട്ടിൽ പെണ്ണുകാണാൻ പോയതാ ഒന്നും ശരിയായില്ല, പിന്നെ എന്റെ ഇളയ മോന്റെ പേര് ശ്രീജിത്ത് എന്നാണ്. അവൻ കല്യാണം കഴിച്ചതാ, അവന്റെ ഭാര്യ ഒരാളുണ്ട്  രമ്യ, ആ കുട്ടിയുടെ കൂടെ ജോലി ചെയ്യുന്ന ഒരു പെൺകുട്ടിയുടെ ആലോചന ഇങ്ങോട്ട് വന്നു,  അവര് നല്ല ആസ്തിയുള്ളവരാ. പിന്നെ അവര് തരാമെന്ന് പറഞ്ഞത് എത്രയാന്നറിയോ? 5 ലക്ഷം രൂപയും ഒരു കാറും, 50 പവന്റെ സ്വർണവും,  ആ കുട്ടിക്ക് ആണെങ്കിൽ ബാങ്ക് ജോലിയുണ്ട്,  എന്ത് ചെയ്യാനാ? അവനാണെങ്കിൽ മോളെ തന്നെ മതിയെന്ന് പറഞ്ഞു ഒറ്റ നിൽപ്പ് നിൽക്കുവാ, ഈ പുറമേ നമുക്ക് ഒരാളോട് ഇഷ്ടമൊക്കെ തോന്നും,  പക്ഷേ ജീവിതം എന്ന് പറയുന്നത് അങ്ങനെയല്ലല്ലോ,  അത് ജീവിച്ചു തുടങ്ങുമ്പോൾ അല്ലേ കാണാൻ പറ്റൂ. ഇപ്പോഴത്തെ ആൺകുട്ടികൾക്കൊക്കെ ഒന്ന് കാണുമ്പോഴത്തേക്കും  ഇഷ്ടമാകും, സത്യം പറഞ്ഞാൽ കല്യാണം എന്നൊക്കെ പറയുന്നത് രണ്ടു കുടുംബങ്ങൾ തമ്മിൽ ഒരുമിക്കേണ്ടതാണ്, രണ്ടുകൂട്ടർക്കും നന്നായി ഇഷ്ടമായെങ്കിൽ മാത്രമേ ആ കല്യാണം നല്ല രീതിയിൽ നടക്കത്തുള്ളൂ, സത്യം പറഞ്ഞാൽ എന്റെ ആഗ്രഹം അവന് ചേരുന്ന ഒരു പെണ്ണ് വേണം  എന്നായിരുന്നു, അത് ഏതൊരു അമ്മമാർക്കും ഉണ്ടാകുന്ന ആഗ്രഹമാണല്ലോ…  സുധി നല്ല വെളുത്ത നിറമാണ്, വെളിയിൽ ഒന്നും പോയിട്ടല്ല, പണ്ട് മുതലേ ഇങ്ങനെ ചുവ ചൊവാന്നിരിക്കും എന്റെ അമ്മായിയമ്മയുടെ നിറമാണ് സുധിയ്ക്ക് കിട്ടിയത്, വേറെ കുടുംബത്തിലുള്ള ആർക്കും അത് കിട്ടിയിട്ടില്ല,

 അവളൊന്ന് ചിരിച്ചു കാണിച്ചു…

”  ഇപ്പോൾ ഞാൻ പറഞ്ഞില്ലേ ഒരു ആലോചന വന്നുവെന്ന്, ആ കുട്ടി സുധിയുടെ നിറത്തിന് നിൽക്കുന്ന ഒരു കുട്ടിയാണ്,  അതിനെ കണ്ടാലും നല്ല ചൊവ ചോവാന്നിരിക്കും,  എനിക്ക് സത്യം പറഞ്ഞാൽ ആഗ്രഹം  അവൻ സുന്ദരി ആയിട്ടുള്ള ഒരു പെൺകുട്ടിയെ കിട്ടണം എന്നായിരുന്നു, മോൾ സുന്ദരിയല്ല എന്നല്ല ഞാൻ പറഞ്ഞത്, നിറമൊന്നും അവന്റെ അത്രെയും എത്തില്ലല്ലോ, നിങ്ങൾ രണ്ടുപേരും കൂടി നിൽക്കുമ്പോൾ ഒരു ചേർച്ചയില്ലായ്മ എല്ലാവരും പറയും,

മീരയുടെ മുഖം വിളറി വെളുത്തിരുന്നു, 

” മോളൊരു ഇരുനിറമല്ലേ..?  അപ്പോൾ മോൾക്കും അതേ നിറത്തിൽ ഒക്കെ ഉള്ള ഒരാളെ കെട്ടുന്നതായിരുന്നു നല്ലത്,  പിന്നെ ഞങ്ങളുടെ വീട്ടിൽ ഒരുപാട് ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും ഒക്കെയുണ്ട്, അവന്റെ കല്യാണം കഴിഞ്ഞിട്ട് വേണം എല്ലാം ഒന്ന് മാറാൻ, അതായത് വീട് ഒക്കെ ഒന്ന് നന്നാക്കണമെങ്കിൽ കല്യാണം കഴിയണം, അവൻ പുരോഗമനം ഒക്കെ പറയും,  സ്ത്രീധനം വേണ്ട,  സ്വർണം വേണ്ട എന്നൊക്കെ,  എങ്കിലും നമ്മുടെ മനസ്സിൽ ആഗ്രഹങ്ങൾ ഉണ്ടാവില്ലേ..?  സുധിയുടെ പെങ്ങൾക്ക് എത്ര രൂപ കൊടുത്താതാണ് എന്നറിയോ, ഇവൾക്ക്….

സുഗന്ധിയെ നോക്കി സതി പറഞ്ഞു…

” ആ സമയത്ത് ഇവളുടെ ഭർത്താവിന് കാര്യമായ ജോലി പോലും ഉണ്ടായിരുന്നില്ല, ഇതിപ്പോൾ സുധിക്ക് നല്ലൊരു ജോലിയുണ്ട്, കാണാൻ തെറ്റില്ലാത്ത സൗന്ദര്യമുണ്ട്,  അപ്പോൾ വീട്ടുകാർ എന്താണെങ്കിലും അങ്ങനെ ആഗ്രഹിക്കുമല്ലോ, പിന്നെ നമ്മൾ ആഗ്രഹിക്കുന്നത് ഒന്ന് ദൈവം നടത്തുന്നത് മറ്റൊന്ന്, അങ്ങനെയല്ലേ..?  ഞാൻ ഈ കാര്യങ്ങൾ ഒന്നും പറഞ്ഞാൽ അവന് അതൊന്നും മനസ്സിലാവില്ല, എന്ത് ചെയ്യാനാ മോളുടെ ഭാഗ്യം,  അവൻ ഒരാളെ ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ പിന്നെ മാറില്ല,  എങ്കിലും എന്റെ മനസ്സിലുള്ള ആഗ്രഹം പോലെ സുധിയുടെ കല്യാണം നടക്കില്ലല്ലോ എന്നൊരു സങ്കടം ഉണ്ട്, പക്ഷെ മോൾ നല്ല കുട്ടിയാ, നല്ല ഐശ്വര്യമുള്ള മുഖം,

 സതി ഇത്രയും പറഞ്ഞപ്പോഴേക്കും സുഗന്ധിയുടെ മുഖവും നന്നായി ഒന്ന് വിടർന്നിരുന്നു,  വല്ലാതെ ആയിപ്പോയിരുന്നു മീര….  എന്തുപറയുമെന്ന് അവൾക്കറിയില്ലായിരുന്നു,  അവർക്ക് വിവാഹത്തിന് താൽപര്യമില്ലെന്ന് തന്നെയാണ് അവർ പറയാതെ പറഞ്ഞതെന്ന് മീരക്ക് മനസ്സിലാക്കാൻ സാധിച്ചു….

 മീര പെട്ടെന്ന് നിശ്ചലമായി പോയ ഒരു അവസ്ഥയിലായിരുന്നു, തന്റെ ഉള്ളിലെ ആഗ്രഹവും അതുതന്നെയാണെന്ന് അവൾക്ക് പറയാൻ തോന്നി. പക്ഷേ വാക്കുകൾ പുറത്തേക്ക് വന്നില്ല,  അവരുടെ വാക്കുകളിൽ നിന്നും ഒരു കാര്യം മാത്രം അവൾക്ക് വ്യക്തമായി മനസ്സിലായി സുധി എന്ന വ്യക്തിക്ക് തന്നെ ഒരുപാട് ഇഷ്ടമായെന്ന്, അവന്റെ മുഖത്ത് കണ്ട് നിറച്ചിരിയിലും ഹൃദയം തുറന്നുള്ള സംസാരത്തിന്റെയും അർത്ഥം ഇപ്പോഴാണ് അവൾക്ക് മനസ്സിലായത്… ഒരു നിമിഷം അവനോട് സഹതാപം പോലും അവൾക്ക് തോന്നി തുടങ്ങിയിരുന്നു,

” സതി….!!!!

 അകത്തുനിന്ന് അമ്മാവന്റെ വിളി വന്നപ്പോളാണ് അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി സുഗന്ധിയും സതിയും അകത്തേക്ക് കടന്നിരുന്നത്,  താൻ വല്ലാത്തൊരു അവസ്ഥയിലാണ് പെട്ടിരിക്കുന്നത് എന്ന് മീരയ്ക്ക് മനസ്സിലായി,  ഇതിൽ നിന്നും എങ്ങനെ രക്ഷപ്പെടുമെന്നതും അവൾക്ക് അറിയില്ലാത്ത കാര്യമായിരുന്നു.

”  കാര്യങ്ങളൊക്കെ ഏകദേശം തീരുമാനത്തിൽ ആയ സ്ഥിതിക്ക് ഇവർ ഇനി എന്നാണ് അങ്ങോട്ട് വരേണ്ടത് എന്ന് തീരുമാനിക്കണമല്ലോ, അതിന് കൃത്യമായിട്ടുള്ള ഒരു ദിവസം നീ തന്നെ പറയണം….

അമ്മാവൻ പറഞ്ഞപ്പോൾ സതിയുടെ മുഖം പെട്ടെന്ന് വാടിയിരുന്നു, എന്നാൽ അയാളോടെ അത് പറയാനും വയ്യ,  എന്ത് ചെയ്യണം എന്ന് അറിയാത്ത ഒരു അവസ്ഥയിലായിരുന്നു ആ നിമിഷം സതി….

”  അത് ചെന്നിട്ട് ശ്രീജിത്തിനും കൂടി സൗകര്യമുള്ള ഒരു ദിവസം അനുസരിച്ച് വിളിച്ചു പറയുന്നതായിരിക്കും നല്ലത്,

 സതി അവിടെയും ഇവിടെയും തൊടാതെ പറഞ്ഞു.. അവരുടെ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്ന നിസ്സംഗത മീരയ്ക്ക് പെട്ടെന്ന് മനസ്സിലാക്കാൻ സാധിച്ചിരുന്നു,

“അതാണ് നല്ലത്, മാത്രമല്ല രമ്യയുടെ വീട്ടിൽ നിന്നും ആരെങ്കിലും ആ സമയത്ത് അവിടെ ഉണ്ടാവണ്ടേ,  അവളുടെ അച്ഛനും അമ്മയും ഇവിടെ ഇല്ലല്ലോ…  അവർക്കും കൂടി സൗകര്യമുള്ള ഒരു ദിവസം നോക്കിയിട്ട് ഇവിടുന്ന് എല്ലാവരും അങ്ങോട്ട് വരുന്നതാണ് നല്ലത്,  ഏതായാലും അടുത്ത ആഴ്ച തന്നെ ഒരു ദിവസം സൗകര്യം ഉള്ളപ്പോൾ  ഞാൻ വിളിച്ചു പറയാം,  മാധവിയുടെ മുഖത്തേക്ക് നോക്കി  സുധി പറഞ്ഞു…

 ഒരു നിമിഷം അവരുടെ മുഖം തെളിഞ്ഞിരുന്നു,

” ഇവിടുന്ന് വരാൻ ഒരുപാട് ആളുകൾ ഒന്നും ഉണ്ടാവില്ല, ഇവിടെ ചുറ്റുവട്ടത്തുള്ള കുറച്ചുപേരും പിന്നെ എന്റെ വകയിൽ ഒരു ആങ്ങളയും കുടുംബവും കാണും,  അല്ലാതെ പറയത്തക്ക ബന്ധുക്കൾ ഒന്നും ഞങ്ങൾക്കില്ല….

മാധവി സുധിയുടെയും സതിയുടെയും മുഖത്തേക്ക് നോക്കി പറഞ്ഞു…

”  നമുക്ക് നമ്മൾ മാത്രമേ ഉള്ളൂ മാധവി,  ബാക്കിയുള്ളവരൊക്കെ വെറും വിരുന്നുകാർ മാത്രം…  സത്യത്തിൽ എല്ലായിടത്തെയും അവസ്ഥ ഇതൊക്കെ തന്നെയാണ്, നമ്മൾ ആരും ആരോടും പറയുന്നില്ലെന്ന് ഉള്ളൂ,  നമുക്കുണ്ടെങ്കിലേ നമുക്കുള്ളൂ…  അല്ലാതെ ബന്ധങ്ങളുമില്ല സ്വന്തങ്ങളുമില്ല,

 അമ്മാവൻ പറഞ്ഞപ്പോൾ മാധവി ചിരിച്ചു എന്ന് വരുത്തിയിരുന്നു…

” എങ്കിൽ പിന്നെ ഒരുപാട് വൈകുന്നില്ല, അത്രയും ദൂരം യാത്ര ചെയ്യേണ്ടതല്ലേ,  ഞങ്ങൾ ഇറങ്ങട്ടെ,

അമ്മാവൻ മനസ്സുനിറഞ്ഞതുപോലെ മാധവിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു…

” എങ്കിൽ പിന്നെ അങ്ങനെയാവട്ടെ എന്നാന്ന് വച്ചാ വിളിച്ചു പറഞ്ഞാൽ മതി…

” ശരി, ഞങ്ങൾ ഉടനെ തന്നെ വരുന്നുണ്ട്  മോളെ കൊണ്ടുപോകാൻ….

മീരയുടെ മുഖത്ത് നോക്കി അമ്മാവൻ അത് പറഞ്ഞപ്പോൾ അവൾ ഒന്ന് ചിരിച്ചുവെന്ന് വരുത്തിയിരുന്നു…

ആ നിമിഷം സുധിയുടെ മുഖം ഒന്ന് വിടർന്നു,  ഇറങ്ങും മുൻപ് അവളുടെ മുഖത്തേക്ക് നോക്കി അവൻ യാത്ര പറഞ്ഞു…

“വരട്ടെ….

 പെട്ടെന്ന് അവൾ ഒന്ന് തലയാട്ടി കാണിച്ചു,  സതിയ്ക്ക് അവന്റെ ഇടപെടൽ അത്ര ഇഷ്ടമായിരുന്നില്ല….

വണ്ടിയിലേക്ക് കയറിയപ്പോൾ തന്നെ സതി പരാതി കെട്ടുകൾ അഴിച്ചിടാൻ തുടങ്ങി,  എന്റെ സുധി ഞാൻ ഒരിക്കൽ കൂടി പറയാം ഇത് നീ നന്നായിട്ടൊന്ന് ആലോചിച്ചിട്ട് തീരുമാനിക്കുന്നത് ആണ് നല്ലത്, എല്ലാം കൊണ്ടും പറയാൻ ഒന്നുമില്ല, നിന്റെ വീതം സൗന്ദര്യം പോലുമില്ല ആ പെണ്ണിന്,  പിന്നെ മൊത്തം ഇല്ലായ്മകളാണ് അവർ പറഞ്ഞത്, ജീവിതമാണ് കുറച്ചുനാൾ കഴിയുമ്പോഴേക്കും നിനക്ക് മനസ്സിലാവും…  ഒരാവശ്യത്തിന് വിളിച്ചാൽ ഒന്ന് ഓടി വരാൻ ബന്ധുക്കൾ പോലുമില്ല, നമ്മുടെ വീട്ടുകാർ ഒക്കെ എന്താ കരുതുക… ഈ കല്യാണം നടക്കുമ്പോൾ ബന്ധുക്കൾഡേ ഒക്കെ മൂക്കത്ത് വിരൽ വയ്ക്കും,  നിന്റെ അത്രയും നിറം ഇല്ല,  എനിക്കെന്തോ ആ കുട്ടിയെ അത്ര ഇഷ്ടായില്ല…

സതി തന്റെ നിലപാട് അറിയിച്ചു…

” അമ്മേ പുറമെ കാണുന്നതല്ല സൗന്ദര്യം, എനിക്കെന്തോ അത് നല്ല കുട്ടിയാണെന്ന് തോന്നുന്നു,  പിന്നെ ഞാൻ ആഗ്രഹിച്ചത് പോലെയുള്ള ഒരു സൗന്ദര്യം കുട്ടിക്കുണ്ട്,  എനിക്ക് അത്രയ്ക്ക് ഇഷ്ടമായത് കൊണ്ട്  ആണ് ഈ ഒരു കാര്യത്തിനും ഞാൻ ഇങ്ങനെ മുൻകൈ എടുക്കുന്നത്. ഞാൻ ഇന്ന് വരെ വാശി പിടിച്ചിട്ടില്ലല്ലോ,  അമ്മ എതിര് പറയരുത്,  പറഞ്ഞാൽ പിന്നെ എനിക്കൊരു സമാധാനം ഉണ്ടാവില്ല…

 ആദ്യമായാണ് ഇത്രയും ശക്തമായി സുധിയിൽ നിന്നും ഒരു വാക്ക് വരുന്നത്, ഒരു നിമിഷം സതി പോലും ഒന്ന് പകച്ചു പോയിരുന്നു.. ഇതുവരെ ഒന്നിനുവേണ്ടിയും അവൻ വാശി പിടിച്ചിട്ടില്ല, തനിക്ക് അത് വേണമെന്നും സ്വന്തമാക്കണമെന്നും പറഞ്ഞിട്ടില്ല, പക്ഷേ ഇത് ലളിതമെങ്കിലും ഉറച്ച ഒരു മറുപടിയായിരുന്നു എന്ന്  സതിയ്ക്ക് തോന്നിയിരുന്നു…

” എനിക്കും അതെ അഭിപ്രായം ആണ്…

സുഗന്ധി ഏറ്റുപിടിച്ചു….

 ഇനി താൻ എന്ത് പറഞ്ഞു എതിർത്തിട്ടും കാര്യമില്ലന്ന് അവർക്ക് തോന്നി, നിരാശയോടെ അവർ പുറത്തെ കാഴ്ചലേക്ക് കണ്ണു നട്ടു… അത്ഭുതത്തോടെ അമ്മാവൻ സുധിയെ തന്നെ നോക്കി..  ഇക്കാലങ്ങളിൽ ഇതുവരെ അവൻ സ്വന്തമായി ഒരു കാര്യത്തിൽ അഭിപ്രായം പറയുന്നത് കണ്ടിട്ടില്ല, അതായിരുന്നു അവനോടുള്ള തന്റെ വിയോജിപ്പ്, വീട്ടിൽ പോലും അധികം സംസാരിക്കാതെ ഉൾവലിഞ്ഞു നിൽക്കുന്ന പ്രകൃതമാണ്,  അവനാണ് ഇന്ന് സ്വന്തം ജീവിതത്തിനുവേണ്ടി ഇത്രയും സംസാരിച്ചത്, അവനെ നന്നായി അറിയുന്ന അമ്മാവന് അതൊരു അത്ഭുതമായിരുന്നു.

വീട്ടിലേക്ക് ചെന്നപ്പോൾ ആരോടും ഒന്നും മിണ്ടാതെ സതിയും സുഗന്ധിയും വണ്ടിയിൽ നിന്നും ഇറങ്ങി അകത്തേക്ക് കയറി പോയിരുന്നു…  വേദനയോടെ അമ്മാവന്റെ മുഖത്തേക്ക് നോക്കി സുധി…

” അത് നീ  കാര്യം ആക്കണ്ട, തൽക്കാലം അതൊക്കെ ഉണ്ടാവും, എല്ലാവരെയും തൃപ്തിപ്പെടുത്തി ഒരു ജീവിതം തെരഞ്ഞെടുക്കാൻ ഒന്നും പറ്റില്ല….  അവരിപ്പോൾ അടുത്ത ആഴ്ച ഇങ്ങോട്ട് വന്നു കഴിഞ്ഞാൽ എല്ലാം എടുപ്പിടിന്ന് വേണം, അതുകൊണ്ട് നിന്റെ കയ്യിൽ അതിനു മാത്രമുള്ള സമ്പാദ്യം ഒക്കെ ഉണ്ടോ..?

 അമ്മാവന്റെ ആ ചോദ്യത്തിന് അവനൊന്ന് ചിരിച്ചു,

” എന്റെ കയ്യിൽ സമ്പാദ്യം എന്ന് പറയാൻ നിങ്ങളൊക്കെ അല്ലേ ഉള്ളൂ, ഈ കാലമത്രയും എനിക്കായി ഒരു സമ്പാദ്യവും ഞാൻ മാറ്റി വച്ചിട്ടില്ല…  കല്യാണം നന്നായി തന്നെ നടത്തണം,  പക്ഷേ അമ്മാവ, ആ കുട്ടി എന്നോട് ഒരു കാര്യം പറഞ്ഞു,  അത് ന്യായമാണ്  എന്ന് എനിക്ക് തോന്നി,  കല്യാണം നമുക്ക് ഒരു വർഷം കഴിഞ്ഞ് നടത്തിയാൽ മതി…

” സുധി നീ എന്താണ് പറയുന്നത്..? ഇനി ഒരു വർഷം കൂടിയോ..?  ആവോളം ഇരിക്കാമെങ്കിൽ വേവോളം ആണോ അമ്മാവാ പാട്, ഞങ്ങൾ തമ്മിൽ പരസ്പരം ഒന്ന് അറിഞ്ഞിട്ടില്ലല്ലോ,  ആ കുട്ടി പറയുന്നതും അതാണ്, എന്നെക്കുറിച്ച് അയാൾക്കൊ അയാളെക്കുറിച്ച് എനിക്കൊ അറിയില്ല,  പരസ്പരം ഒന്ന് പൊരുത്തപ്പെടാൻ കുറച്ച് സമയം വേണമെന്ന് എന്നോട് പറഞ്ഞു,  ഒരു വർഷ സാവകാശം ഞാൻ ചോദിച്ചപ്പോൾ അയാൾ അത് സമ്മതിക്കുകയും ചെയ്തു,  ചിന്തിച്ചപ്പോൾ ന്യായമാണ്,  ഒരു പെൺകുട്ടിയുടെ ജീവിതം,  ഒന്നുമറിയാത്ത ഒരാൾക്ക് ഒപ്പം എടുപിടീന്ന് എങ്ങനെയാ ജീവിച്ചു തുടങ്ങുക,  നമ്മളെ അറിയാനും മനസ്സിലാക്കാനും കുറച്ചു സമയം വേണ്ടേ..?  അവരിവിടെ വന്ന് എല്ലാ കാര്യങ്ങളും ഉറപ്പിച്ച് കഴിഞ്ഞാൽ നമുക്ക് മോതിരം മാറൽ നടത്താം, അതുകഴിഞ്ഞ് ഒരു വർഷം കഴിഞ്ഞ് മതി കല്യാണം…  കുട്ടിയുടെ അമ്മയ്ക്കും അതൊരു വലിയ ഉപകാരമാവും, കല്യാണത്തിന് വേണ്ട ചെലവുകൾക്കൊക്കെ അവര് തന്നെ വേണ്ട…?  അപ്പോൾ അത്രയും വലിയൊരു സാവകാശം കിട്ടുക അത് അവർക്കും ഒരു ഉപകാരമാവുമെന്ന് എനിക്ക് തോന്നുന്നത്, ആ സമയം കൊണ്ട് ഞാൻ ഒരുവട്ടം കൂടി പോയി വരാം…

 സുധിയുടെ വാക്കുകൾ കേട്ടപ്പോൾ അത് ശരിയാണെന്ന് അമ്മാവനും തോന്നി…….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button