DubaiGulf

പാവപ്പെട്ടവര്‍ക്ക് ആരോഗ്യപരീക്ഷ; ശൈഖ് മുഹമ്മദ് വണ്‍ ബില്യണ്‍ ദിര്‍ഹം ഫണ്ട് ആരംഭിച്ചു

ദുബായ്: പാവപ്പെട്ടവര്‍ക്കും ബുദ്ധിമുട്ടുന്നവര്‍ക്കുമായി ചികിത്സയും ആരോഗ്യ പരിരക്ഷയും ഉറപ്പാക്കാനായി യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം 1 ബില്യണ്‍ ദിര്‍ഹം ഫണ്ടിന് തുടക്കമിട്ടു. റമദാന്‍ പ്രമാണിച്ചാണ് ഫാദേഴ്‌സ് എന്റോള്‍മെന്റ് ക്യാമ്പയിന്റെ ഭാഗമായി ചികിത്സ പദ്ധതി ആരംഭിച്ചിരിക്കുന്നത്.

‘പ്രിയപ്പെട്ട എന്റെ സഹോദരീ സഹോദരന്മാരെ, റമദാന്‍ ആരംഭിക്കാന്‍ പോവുകയാണ്. നമുക്ക് നമ്മുടെ പാരമ്പര്യമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുങ്ങാം. ഇതിനായി് ഫാദേഴ്‌സ് എന്റോവ്‌മെന്റ് തുടങ്ങുകയാണ്. യുഎഇയിലെ എല്ലാ പിതാക്കന്മാരെയും ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെ ആദരിക്കാനാണ് ഇതിലൂടെ നാം ലക്ഷ്യമിടുന്നത്. പിതാക്കന്മാര്‍ നമ്മുടെ റോള്‍ മോഡല്‍സ് ആണ്. നമ്മുടെ ഊന്നുവടികളാണ്, അധ്യാപകരാണ്. അവര്‍ നമ്മെ അവരുടെ ശക്തിയിലൂടെയും അറിവിലൂടെയും മുന്നോട്ട് നയിക്കുകയാണ്. റമദാന്റെ ഭാഗമായി ഇയര്‍ ഓഫ് കമ്മ്യൂണിറ്റി എന്ന പേരിലാണ് എന്‍ഡോമെന്റ്‌സ് ആരോഗ്യ പരീക്ഷക്കായി ലഭ്യമാക്കുന്നത്. ഈ പദ്ധതിയിലേക്ക് സംഭാവന ചെയ്യാന്‍ എല്ലാവരെയും ഞാന്‍ സ്വാഗതം ചെയ്യുകയാണ്. കുടുംബ ബന്ധം ഊട്ടിയുറപ്പിക്കാന്‍ എക്കാലവും പ്രയത്‌നിച്ച നമ്മുടെ പിതാക്കന്മാര്‍ക്ക് തിരിച്ചെന്തെങ്കിലും നല്‍കാനും ഇത് അവസരമാണ്’. ശൈഖ് മുഹമ്മദ് എക്‌സില്‍ കുറിച്ചതാണിത്.

Related Articles

Back to top button
error: Content is protected !!