Kerala
തിരുവനന്തപുരത്ത് ദന്തഡോക്ടറായ യുവതിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം കൊറ്റാമത്ത് യുവതിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. ദന്ത ഡോക്ടറായ സൗമ്യയാണ്(31) മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ രണ്ട് മണിയോടെയാണ് സൗമ്യയെ വീട്ടിലെ മുകൾ നിലയിലെ ബാത്ത്‌റൂമിൽ മരിച്ച നിലയിൽ കണ്ടത്
ഭർത്താവ് ആദർശും ഇയാളുടെ അമ്മയും മാത്രമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ആദർശിന്റെ അമ്മ കാലൊടിഞ്ഞ് വീട്ടിൽ കിടപ്പിലാണ് താഴത്തെ നിലയിൽ ഇവർക്ക് കൂട്ടുകിടക്കുകയായിരുന്നു സൗമ്യ.
പുലർച്ചെ എഴുന്നേറ്റ അമ്മ സൗമ്യയെ കാണാത്തതിനാൽ ആദർശിനെ ഫോൺ വിളിച്ച് ചോദിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുളിമുറിയിൽ രക്തം വാർന്ന നിലയിൽ യുവതിയെ കണ്ടത്. നാല് വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. സൗമ്യക്ക് മാനസിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു.