National
ഡോക്ടറെയും അഭിഭാഷകയായ ഭാര്യയെയും രണ്ട് മക്കളെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ചെന്നൈയിൽ ഡോക്ടറെയും അഭിഭാഷകയായ ഭാര്യയെയും രണ്ട് മക്കളെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അണ്ണാനഗറിലെ വീട്ടിലാണ് ഇവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഡോ. ബാലമുരുകൻ(52), ഭാര്യ സുമതി(47), മക്കൾ ദസ്വന്ത്(17), ലിംഗേഷ്(15) എന്നിവരാണ് മരിച്ചത്
ദമ്പതികളുടെ മൃതദേഹങ്ങൾ ഒരു മുറിയിലും മക്കളുടേത് മറ്റൊരു മുറിയിലുമായിരുന്നു. കുടുംബത്തിന് 5 കോടി രൂപയുടെ ബാധ്യതയുണ്ടായിരുന്നു. ഇതേ തുടർന്ന് ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം.
അണ്ണാ നഗറിൽ ഗോൾഡൻ സ്കാൻസ് എന്ന പേരിൽ സ്കാനിംഗ് കേന്ദ്രം നടത്തിയിരുന്ന ബാലമുരുകൻ മൂന്നെണ്ണം കൂടി ആരംഭിക്കുന്നതിന് അഞ്ച് കോടി രൂപ വായ്പ എടുത്തിരുന്നു. എന്നാൽ തിരിച്ചടവ് മുടങ്ങിയതോടെ പലയിടത്ത് നിന്നും പലിശക്ക് കടം വാങ്ങി. ഇതിന്റെ തിരിച്ചടവും മുടങ്ങിയതോടെ ആളുകൾ വീട്ടിലെത്തി പണം തിരികെ ചോദിക്കുന്ന സ്ഥിതിയുണ്ടായിരുന്നു.