World
കിം ജോംഗ് ഉന്നുമായി തനിക്ക് ഇപ്പോഴും നല്ല ബന്ധം; ഉത്തരകൊറിയ ആണവശക്തിയാണെന്നും ട്രംപ്

ഉത്തരകൊറിയൻ മേധാവി കിം ജോംഗ് ഉന്നുമായി തനിക്ക് ഇപ്പോഴും നല്ല ബന്ധമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ ആദ്യ ഭരണകാലത്ത് അദ്ദേഹവുമായി നിരവധി ഉച്ചകോടികൾ നടത്തിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. ഉത്തരകൊറിയയെ ആണവ ശക്തിയെന്ന് ട്രംപ് പരാമർശിക്കുകയും ചെയ്തു
കിമ്മുമായി ബന്ധം പുനഃസ്ഥാപിക്കാൻ പദ്ധതിയുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ട്രംപിന്റെ മറുപടി. കിമ്മുമായി മികച്ച ബന്ധമുണ്ട്. എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാം. പക്ഷേ തീർച്ചയായും അദ്ദേഹം ഒരു ആണവശക്തിയാണെന്നും ട്രംപ് പറഞ്ഞു.
നമുക്ക് ധാരണം ആയുധങ്ങളുണ്ട്. ശക്തി വളരെ വരുതാണ്. കിമ്മിനും ധാരാളം ആണവായുധങ്ങളുണ്ട്. തന്റെ ആദ്യ ടേമിലെന്ന പോലെ ഉത്തരകൊറിയയുടെ സമ്പൂർണ ആണവ നിരായുധീകരണം എന്നതാകും തന്റെ നിലപാട് എന്നും ട്രംപ് വ്യക്തമാക്കി.