Kerala

മണ്ഡല പുനർനിർണയം: സ്റ്റാലിന്റെ നീക്കത്തിന് സിപിഎം പിന്തുണ; ചെന്നൈ സമ്മേളനത്തിൽ പിണറായി പങ്കെടുക്കും

മണ്ഡല പുനർനിർണയ നീക്കത്തിനെതിരായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ പോരാട്ടത്തിന് സിപിഎമ്മിന്റെ പിന്തുണ. സ്റ്റാലിൻ വിളിച്ച ചെന്നൈ സമ്മേളനത്തിൽ പങ്കെടുക്കാൻ പിണറായി വിജയന് സിപിഎം കേന്ദ്ര നേതൃത്വം അനുമതി നൽകി. മണ്ഡല പുനർനിർണയ നീക്കത്തിൽ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന സ്റ്റാലിന്റെ ആവശ്യം ന്യായമാണെന്നാണ് സിപിഎം അഭിപ്രായം

അന്തിമ തീരുമാനം അഭിപ്രായ സമന്വയത്തിലൂടെ മാത്രം ആകണമെന്ന പിണറായിയുടെ പ്രസ്താവന പിബി നിലപാടാണെന്ന് സിപിഎം കേന്ദ്ര നേതൃത്വം അറിയിച്ചു. ഈ മാസം 22ന് ചെന്നൈയിൽ ഡിഎംകെ സംഘടിപ്പിക്കുന്ന യോഗത്തിൽ പിണറായി പങ്കെുക്കുന്നതിന് തടസ്സമില്ലെന്നും സിപിഎം വ്യക്തമാക്കി

പാർട്ടി ദേശീയ നേതാക്കളെ ക്ഷണിച്ചിട്ടില്ലാത്തതിനാൽ കേരളാ ഘടകത്തിന് തീരുമാനമെടുക്കാം. 22ന് ഡൽഹിയിൽ നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ പിണറായി പങ്കെടുക്കുകയാണെങ്കിൽ മുതിർന്ന മന്ത്രിയെയോ നേതാവിനെയോ ചെന്നൈയിലേക്ക് അയക്കുമെന്നും പാർട്ടി അറിയിച്ചു.

Related Articles

Back to top button
error: Content is protected !!