Kerala
ആറ്റിങ്ങലിൽ പത്താം ക്ലാസ് വിദ്യാർഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം ആറ്റിങ്ങലിൽ പത്താം ക്ലാസ് വിദ്യാർഥിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ വലിയകുന്ന് സ്റ്റേഡിയത്തിന് സമീപം ശിവത്തിൽ കണ്ണന്റെയും ഗംഗയുടെയും മകൻ അമ്പാടിയാണ്(15) മരിച്ചത്
മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കുട്ടിയെ കണ്ടത്. പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥിയാണ്. രാവിലെ അച്ഛനും അമ്മയും ജോലിക്ക് പോയ ശേഷമാണ് സംഭവം. സഹോദരി കല്യാണി കോളേജിലേക്ക് പോകാൻ നേരം അമ്പാടി മുറിയിൽ നിന്നിറങ്ങാത്തത് ശ്രദ്ധിക്കുകയായിരുന്നു
തുടർന്ന് കുട്ടിയുടെ മുറിയിൽ നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. ജീവനൊടുക്കാനുള്ള കാരണമെന്തെന്ന് വ്യക്തമല്ല. കുട്ടിയുടെ മൊബൈൽ ഫോൺ പരിശോധനക്കായി പോലീസ് കസ്റ്റഡിയിലെടുത്തു.