പാക് സൈനികരെ ലക്ഷ്യമിട്ട് ചാവേറാക്രമണം; 90 പേർ മരിച്ചെന്ന് ബിഎൽഎ, ദൃശ്യങ്ങൾ പുറത്തുവിട്ടു

പാക്കിസ്ഥാനിൽ സൈനികരെ ലക്ഷ്യമിട്ട് നടത്തിയ ചാവേറാക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി(ബിഎൽഎ). നൊഷ്‌കിയിൽ ഞായറാഴ്ച നടത്തിയ ആക്രമണത്തിൽ 90 സൈനികരെ വധിച്ചതായി ബിഎൽഎ അവകാശപ്പെട്ടിരുന്നു.
ക്വറ്റയിൽ നിന്ന് ടഫ്താനിലേക്ക് പോകുകയായിരുന്ന സൈനികവാഹന വ്യൂഹത്തിന് നേർക്കാണ് ചാവേറാക്രമണം നടത്തിയത്. വൻ സ്‌ഫോടനവും ഇതേ തുടർന്നുയരുന്ന പുകപടലങ്ങളുടെയും ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ഒടുവിൽ കത്തിക്കരിഞ്ഞ നിലയിലുള്ള വാഹനവും ദൃശ്യത്തിൽ കാണിക്കുന്നുണ്ട്
സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനം സൈനിക വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ബിഎൽഎയുടെ ചാവേർ സംഘമായ മജീദ് ബ്രിഗേഡാണ് ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം ബലൂചിസ്ഥാനിലേക്ക് വന്ന ട്രെയിൻ ഹൈജാക്ക് ചെയ്ത് നിരവധി പേരെ ബിഎൽഎ വധിച്ചിരുന്നു.
#BREAKING: Baloch Liberation Army publishes the first visuals Noshki attack on Pakistan Army's convoy.
BLA Majeed Brigade and Special Unit Fateh Squad targeted an occupying Pakistani Army convoy in a deadly attack in Noshki. BLA claims 90 soldiers were eliminated in the attack. pic.twitter.com/G3qzKcKRuZ
— Aditya Raj Kaul (@AdityaRajKaul) March 16, 2025