National

ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്ന് സംഘ്പരിവാർ സംഘടനകൾ; അല്ലെങ്കിൽ കർസേവ നടത്തും

മുഗൾ ഭരണാധികാരി ഔറംഗസേബിന്റെ ശവകുടീരം പൊളിച്ചുനീക്കണമെന്ന ആവശ്യമായി സംഘ്പരിവാർ സംഘടനകൾ. വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ് ദളുമാണ് ഈ ആവശ്യമുന്നയിച്ച് രംഗത്തുവന്നത്. ശവകുടീരം പൊളിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടാൽ കർസേവ നടത്തുമെന്നാണ് പ്രഖ്യാപനം

ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞാഴ്ച ബിജെപി മന്ത്രി നിതീഷ് റാണും മുൻ എംപി നവനീത് റാണയും രംഗത്തുവന്നിരുന്നു. ഈ ആവശ്യത്തെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പിന്തുണക്കുകയും ചെയ്തിരുന്നു.

ഛത്രപതി സംഭാജി നഗറിലെ കുൽദാബാദിൽ സ്ഥിതി ചെയ്യുന്ന സ്മാരകം നിലവിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ്. അതേസമയം ഔറംഗസേബിന്റെ ശവകുടീരത്തിന് മുന്നിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഒരു യൂണിറ്റ് എസ്ആർപിഎഫ്, 15 പോലീസുകാർ എന്നിവരെ പ്രദേശത്ത് വിന്യസിച്ചു.

Related Articles

Back to top button
error: Content is protected !!