ചെറുപുഞ്ചിരിയോടെ കൈ വീശിക്കാണിച്ച് സുനിതയും സംഘവും പേടകത്തിന് പുറത്തേക്ക്; വൈദ്യപരിശോധനക്കായി മാറ്റി

ക്രൂ-9 ലാൻഡിംഗിന് ശേഷം സുനിത വില്യംസും സംഘവും ഡ്രാഗൺ പേടകത്തിന് പുറത്തിറങ്ങി. കൈ വീശിക്കാണിച്ച് ചെറു പുഞ്ചിരിയോടെയാണ് സുനി വില്യംസ് പുറത്തിറങ്ങിയത്. മൂന്നാമതായാണ് സുനിത പേടകത്തിൽ നിന്നും പുറത്തേക്ക് വന്നത്. നിക്ക് ഹേഗ് ആണ് ആദ്യം പുറത്തിറങ്ങിയത്. നാല് പേരെയും സ്‌ട്രെച്ചറിൽ വൈദ്യപരിശോധനക്കായി മാറ്റി
ഇന്ത്യൻ സമയം പുലർച്ചെ മൂന്നരയോടെയാണ് സുനിത വില്യംസും സംഘവും സഞ്ചരിച്ച ക്രൂ 9 ഡ്രാഗൺ പേടകം മെക്‌സിക്കൻ കടലിൽ ഫ്‌ളോറിഡ തീരത്തോട് ചേർന്ന് ലാൻഡ് ചെയ്തത്. സ്‌പേസ് എക്‌സിന്റെ എംവി മേഗൻ എന്ന കപ്പൽ പേടകത്തെ കടലിൽ നിന്നും വീണ്ടെടുത്ത് യാത്രികരെ കരയ്‌ക്കെത്തിച്ചു. അങ്ങനെ 9 മാസത്തെ ദൗത്യത്തിന് ശേഷം ക്രു-9 അംഗങ്ങൾ ഭൂമിയിലെത്തി
ചൊവ്വാഴ്ച രാവിലെ 10.35നാണ് ഫ്രീഡം ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക്ക് ചെയ്തത്. നിക് ഹേഗ്, സുനിത വില്യംസ്, ബുച്ച് വിൽമോർ, അലക്‌സാണ്ടർ ഗോർബുനോവ് എന്നിവരായിരുന്നു പേടകത്തിലെ യാത്രക്കാർ.